Sub Lead

ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഈജിപ്തില്‍

ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സമീഹ് ഷൗക്രിയുമായുള്ള അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഈജിപ്തില്‍
X

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗബി അഷ്‌കെനാസി ഞായറാഴ്ച ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെത്തി. ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സമീഹ് ഷൗക്രിയുമായുള്ള അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വെടിനിര്‍ത്തല്‍ ഏകീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഗസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണവും ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍ അഖ്ബര്‍ പത്രം അറിയിച്ചു. 13 വര്‍ഷത്തിനിടെ ഒരു ഇസ്രായേലി വിദേശകാര്യമന്ത്രി ആദ്യമായാണ് ഈജിപ്ത് സന്ദര്‍ശിക്കുന്നതെന്ന് ഈജിപ്ത് സന്ദര്‍ശിക്കാനുള്ള ക്ഷണത്തിന് സമീഹ് ഷൗക്രിയോട് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റില്‍ അഷ്‌കെനാസി പറഞ്ഞു.

ഹമാസുമായുള്ള അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍, ഗസ പുനര്‍നിര്‍മ്മാണം, ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ സൈനികരെ തിരിച്ചുകൊണ്ടുവരല്‍സ മറ്റ് പ്രാദേശിക പ്രശ്‌നങ്ങള്‍, ഉഭയകക്ഷി ബന്ധം എന്നിവയിലൂന്നിയായിരിക്കും ചര്‍ച്ചയെന്ന് അഷ്‌കെനാസി പറഞ്ഞു.'ഹമാസുമായി സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യും,

അന്താരാഷ്ട്ര സമൂഹം നിര്‍ണായക പങ്കുവഹിക്കുന്ന ഗസയുടെ പുനര്‍നിര്‍മ്മാണത്തിനും മാനുഷിക സഹായം നല്‍കുന്നതിനുള്ള സംവിധാനവും ചര്‍ച്ച ചെയ്യുമെന്ന് അഷ്‌കെനാസി പറഞ്ഞു. ഒന്നാമതായി, ഹമാസ് ബന്ദിയാക്കിയ തങ്ങളുടെ സൈനികരെ തിരിച്ചെത്തിക്കുന്നതിലായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

2014 ഏപ്രിലില്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം കാണാതായ ഇസ്രായേല്‍ സൈനികനായ ഓറോണ്‍ ഷൗളൊഴികെയുള്ള നാല് ഇസ്രായേല്‍ സൈനികരെ ബന്ദികളാക്കിയതായി ഹമാസ് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it