Sub Lead

അല്‍ അഖ്‌സയിലെ ജൂതരുടെ പ്രാര്‍ഥന വിലക്കി ഇസ്രായേല്‍ കോടതി

ഫലസ്തീന്‍ വിഭാഗങ്ങളുടെയും മുസ്‌ലിം ലോകത്തിന്റെയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ കീഴ്‌ക്കോടതി വിധി വിധി റദ്ദാക്കിക്കൊണ്ടാണ് അധിനിവിഷ്ട ജെറുസലേമിലെ അല്‍അഖ്‌സ മസ്ജിദ് സമുച്ചയത്തിലെ ജൂതരുടെ നിശബ്ദ പ്രാര്‍ഥന ഇസ്രായേല്‍ കോടതി വിലക്കിയത്.

അല്‍ അഖ്‌സയിലെ ജൂതരുടെ പ്രാര്‍ഥന വിലക്കി ഇസ്രായേല്‍ കോടതി
X

ജറൂസലം: അല്‍അഖ്‌സ സമുച്ചയത്തില്‍ ജൂതര്‍ക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കി കൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കി ഇസ്രായേല്‍ കോടതി. ഫലസ്തീന്‍ വിഭാഗങ്ങളുടെയും മുസ്‌ലിം ലോകത്തിന്റെയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ കീഴ്‌ക്കോടതി വിധി വിധി റദ്ദാക്കിക്കൊണ്ടാണ് അധിനിവിഷ്ട ജെറുസലേമിലെ അല്‍അഖ്‌സ മസ്ജിദ് സമുച്ചയത്തിലെ ജൂതരുടെ നിശബ്ദ പ്രാര്‍ഥന ഇസ്രായേല്‍ കോടതി വിലക്കിയത്.

അല്‍അഖ്‌സയില്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ട് ഇസ്രായേലിയായ യഹൂദ റബ്ബി ആര്യേഹ് ലിപ്പോക്കിന് കഴിഞ്ഞ മാസം രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ലിപ്പോയുടെ സ്വകാര്യ പ്രാര്‍ഥന പോലിസ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്നും

ജൂതരുടെ മൗന പ്രാര്‍ത്ഥന 'ക്രിമിനല്‍ കുറ്റ'മായി കാണാന്‍ ആവില്ലെന്നും നിരീക്ഷിച്ച് ജറൂസലം കോടതി ലിപ്പോയുടെ വിലക്ക് റദ്ദാക്കിയിരുന്നു.

നിലവില്‍ അല്‍അഖ്‌സയിലേക്ക് ജൂതര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും പ്രാര്‍ഥനക്കോ മറ്റ് ആരാധനകള്‍ക്കോ അനുമതിയില്ല. പടിഞ്ഞാറിന്‍ ചുമരില്‍ ജൂതന്മാര്‍ ആരാധന നടത്തുമ്പോള്‍ ഇസ്‌ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍അഖ്‌സയില്‍ മുസ്‌ലിംകള്‍ ആരാധന നടത്തുന്ന ദീര്‍ഘകാല കരാര്‍ തകിടംമറിക്കുന്ന കോടതി വിധിയെ ഫലസ്തീനികള്‍ വ്യാഴാഴ്ച അപലപിച്ചിരുന്നു.

ചൊവ്വാഴ്ചത്തെ ഇസ്രായേല്‍ കീഴ്‌കോടതി വിധിക്കെതിരേ ഇസ്രായേല്‍ പോലിസ് നല്‍കിയ അപ്പീലിലാണ് ജൂതര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പഴയ വിധി ജറൂസലം ജില്ലാ കോടതി ജഡ്ജി ആര്യേഹ് റൊമനോഫ് ശരിവച്ചത്. ഉദ്യോഗസ്ഥര്‍ യുക്തിയോട് പ്രവര്‍ത്തിച്ചുവെന്ന് കോടതി ചൂണ്ടിക്കാണ്ടി.

പ്രാര്‍ഥന നടത്തിയത് കണ്ടുവെന്നതിന് ഒരാളുണ്ടായി എന്നത് അദ്ദേഹത്തിന്റെ പ്രാര്‍ഥന പ്രത്യക്ഷത്തിലായിരുന്നുവെന്നതിന്റെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു. അല്‍അഖ്‌സ പരിസരത്ത് ജൂതര്‍ പ്രാര്‍ഥ നടത്തുന്നതിന് നിയമം മുഖേന നിരോധനമുണ്ടായിരുന്നില്ല. എന്നാല്‍, 1967 മുതല്‍ ഇസ്രായേല്‍ അധികൃതര്‍ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന് നിരോധനം കൊണ്ടുവരുകയായിരുന്നു.

Next Story

RELATED STORIES

Share it