Sub Lead

ഇസ്താംബൂള്‍ സ്‌ഫോടനം: മരണം ആറായി; 81 പേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍

ഇസ്താംബൂള്‍ സ്‌ഫോടനം: മരണം ആറായി; 81 പേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍
X

ഇസ്താംബൂള്‍: തുര്‍ക്കി നഗരമായ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 81 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട കടകളും റസ്റ്റോറന്റുകളും തിങ്ങിനിറഞ്ഞ പ്രസിദ്ധമായ ഇസ്തിക്‌ലാല്‍ ഷോപ്പിങ് സ്ട്രീറ്റില്‍ പ്രദേശിക സമയം വൈകുന്നേരം നാലിനുശേഷമാണ് സ്‌ഫോടനമുണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. സ്‌ഫോടനമുണ്ടായതോടെ കടകള്‍ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

സ്‌ഫോടനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണമായ ബോംബ് ഉപേക്ഷിച്ചയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പ്രസ്താവിച്ചു. സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി അനഡോലുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹീനമായ ബോംബാക്രമണമാണ് നടന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it