Sub Lead

സ്വന്തമായി സ്വാതന്ത്ര്യ സമര ചരിത്രമില്ലാത്തവര്‍ ചരിത്രം സൃഷ്ടിച്ചവരെ പട്ടികയില്‍നിന്നും പുറത്താക്കുന്നത് അപഹാസ്യം: എസ്ഡിപിഐ

ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്ന സാമ്രാജ്യത്യ വിരുദ്ധ സമരത്തില്‍ ഒരു ഘട്ടത്തിലും പങ്കെടുക്കാത്ത ബ്രിട്ടീഷ് പാദസേവകരായ സംഘപരിവാരം ജാള്യത മറക്കാനാണ് സാതന്ത്ര്യ ചരിത്രം സൃഷ്ടിച്ചവരെ നിഘണ്ടുവില്‍ നിന്ന് പുറത്താക്കുന്നത്.

സ്വന്തമായി സ്വാതന്ത്ര്യ സമര ചരിത്രമില്ലാത്തവര്‍ ചരിത്രം സൃഷ്ടിച്ചവരെ   പട്ടികയില്‍നിന്നും പുറത്താക്കുന്നത് അപഹാസ്യം: എസ്ഡിപിഐ
X

മലപ്പുറം: മലബാര്‍ വിപ്ലവത്തിലൂടെ ഇന്ത്യന്‍ സാതന്ത്ര്യ സമരത്തിന് ശക്തിപകര്‍ന്ന വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്ത ഐസിഎച്ച്ആര്‍ നടപടി അപലപനിയമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്ന സാമ്രാജ്യത്യ വിരുദ്ധ സമരത്തില്‍ ഒരു ഘട്ടത്തിലും പങ്കെടുക്കാത്ത ബ്രിട്ടീഷ് പാദസേവകരായ സംഘപരിവാരം ജാള്യത മറക്കാനാണ് സാതന്ത്ര്യ ചരിത്രം സൃഷ്ടിച്ചവരെ നിഘണ്ടുവില്‍ നിന്ന് പുറത്താക്കുന്നത്.

ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച് ഫാഷിസ്റ്റ് ഭരണത്തിന് ഒത്താശ ചെയ്യുന്ന ഐസിഎച്ആര്‍ നടപടിക്കെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷ വഹിച്ചു. വി ടി ഇക്‌റാമുല്‍ ഹഖ്, എപി മുസ്തഫ മാസ്റ്റര്‍. എ കെ അബ്ദുല്‍ മജീദ്, അഡ്വ. കെ സി നസീര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it