Sub Lead

ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യം;ഹിജാബ് നിരോധനത്തിനെതിരേ പ്രിയങ്കഗാന്ധി

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ് സ്ത്രീയുടെ വസ്ത്ര ധാരണമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു

ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യം;ഹിജാബ് നിരോധനത്തിനെതിരേ പ്രിയങ്കഗാന്ധി
X

ഡല്‍ഹി:ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി.വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് കെ. നവദാഗി കര്‍ണാടക സര്‍ക്കാരിനു വേണ്ടിയും വാദങ്ങള്‍ അവതരിപ്പിച്ചു.

ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടര്‍ന്ന് ദാവന്‍കര, ശിമോഗ എന്നിവടങ്ങില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.ഹിജാബ് മതചിഹ്നമെന്ന് വിശേഷിപ്പിച്ച് ബിജെപി ഹിജാബിനെ എതിര്‍ക്കുകയും,കോണ്‍ഗ്രസ് ഹിജാബിനെ പിന്തുണക്കുകയും ചെയ്തതോടെയാണ് തര്‍ക്കത്തിന് രാഷ്ട്രീയ നിറം കൈവന്നത്.

Next Story

RELATED STORIES

Share it