- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
സംബല്‍പൂര്‍: സംബല്‍പൂരിലെ പീര്‍ ബാബ ചൗക്കിലെ മുസ് ലിം പള്ളിക്കു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഐടിഐ വിദ്യാര്‍ഥിയായ 19 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ടൗണ്‍ പോലീസ് പരിധിയിലെ ബഡാ ബസാറിലെ സുനാരിപാറയിലെ അഭിലാഷ് മിശ്രയെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും എന്നാല്‍ സംഭവത്തില്‍ സാമുദായിക വശം ഇല്ലെന്നുമാണ് പോലിസ് പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും വസ്തുക്കളും കണ്ടെടുത്തായി ഐജി (നോര്‍ത്തേണ്‍ റേഞ്ച്) ഹിമാന്‍ഷു ലാല്‍ പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടാം വര്‍ഷ ഐടിഐ വിദ്യാര്‍ഥിയായ മിശ്ര രക്ഷപ്പെടാനുള്ള വഴിയെല്ലാം പരിഗണിച്ചാണ് സ്ഥലം തിരഞ്ഞെടുത്തതെന്ന് സംബല്‍പൂര്‍ എസ്പി മുകേഷ് കുമാര്‍ ഭാമു പറഞ്ഞു. കൂടാതെ, പ്രദേശത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നുവെന്നാണ് കണക്കുകൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Sambalpur bomb blast accused Avinash Mishra has been arrested by Sambalpur police. Three people were injured in the incident. It was a terrorist attack, yet no national media outlet reported on it because the accused was a Hindu. https://t.co/lvc04doGrp pic.twitter.com/cLXnEe1Faf
— Meer Faisal (@meerfaisal001) March 28, 2024
ചൊവ്വാഴ്ച രാത്രി 7.24ന് മഗ് രിബ് നമസ്കാരത്തിനു തൊട്ടുടനെയാണ് പീര്‍ ബാബ ചൗക്കിന് സമീപത്തെ മേല്‍പ്പാലത്തില്‍ നിന്ന് പള്ളിക്കു നേരെ ബോംബെറിഞ്ഞത്. ശേഷം പ്രതി സൈക്കിളില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളിക്കു സമീപം നിര്‍ത്തിയിട്ട ബൈക്കിലാണ് ബോംബ് വീണ് പൊട്ടിയത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബൈക്കിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ബൈക്കില്‍നിന്ന് 'എസ്ബിപി മാഫിയ ഗ്യാങ്' എന്ന ഇന്‍സ്റ്റഗ്രാം സ്റ്റിക്കര്‍ കണ്ടെത്തിയിരുന്നു. എസ്ബിപി മാഫിയ ഗ്യാങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലെ അംഗമായ സുശീല്‍ പൈക്ക പിതാവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ശത്രുതയുണ്ടെന്നും ഇയാളെ കുടുക്കാനാണ് സ്റ്റിക്കര്‍ പതിച്ചതെന്നുമാണ് പോലിസ് പറയുന്നത്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT