Sub Lead

പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
X

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ഇടതുസ്ഥാനാര്‍ഥിയായി ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയം മണര്‍കാട് സ്വദേശിയായ ജെയ്ക്ക് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, സിപിഎം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 33കാരനായ ജെയ്ക്ക് ഇത് മൂന്നാംതവണയാണ് പുതുപ്പള്ളിയില്‍ മല്‍സരിക്കുന്നത്. രണ്ടുതവണയും ഉമ്മന്‍ചാണ്ടിക്കെതിരേയാണ് മല്‍സരിച്ചിരുന്നത്. 2016ല്‍ ഉമ്മന്‍ചാണ്ടി 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ 2021ല്‍ 9044 വോട്ടായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു.

Next Story

RELATED STORIES

Share it