Sub Lead

അജ്മീര്‍ ദര്‍ഗയ്ക്ക് അവകാശവാദുവമായി ജൈന സന്യാസിമാര്‍

അജ്മീര്‍ ദര്‍ഗയ്ക്ക് അവകാശവാദുവമായി ജൈന സന്യാസിമാര്‍
X

ജയ്പൂര്‍: അജ്മീരിലെ അധായ് ദിന്‍ കാ ജൊന്‍പ്ര പള്ളിയും വിവാദ ചരിത്ര സ്മാരകങ്ങളുടെ ഇടയിലേക്ക്. സംസ്‌കൃതം സ്‌കൂളിന്റെയും ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ പള്ളിയുടെ സ്ഥലത്ത് കാണാന്‍ സാധിച്ചുവെന്ന് ജൈന സന്യാസിമാര്‍ അവകാശവാദം ഉന്നയിച്ചതോടെയാണിത്. സംഘ്പരിവാര്‍ സംഘടനകളുടെ അകമ്പടിയോടെ അടുത്തിടെ ജൈന സന്യാസിമാരുടെ ഒരു സംഘം പള്ളി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പള്ളി നിലനില്‍ക്കുന്ന പരിസരത്ത് ജൈന ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം അജ്മീര്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയിനും രംഗത്ത്‌വന്നിരുന്നു. തുടര്‍ന്ന് അയോധ്യ, കാശി വിശ്വനാഥ്, മഥുര എന്നിവയുടെ മാതൃകയില്‍ പള്ളിയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ഡെപ്യൂട്ടി മേയര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് സര്‍വേ നടത്തിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന സംഘ്പരിവാര്‍ സംഘടനകളുടെ അവകാശവാദം കൂടെ കണക്കിലെടുത്താണ് മേയറിന്റെ പ്രസ്താവന.

ഇതിന് മുമ്പും പള്ളി നിലനില്‍ക്കുന്ന സ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം തങ്ങള്‍ ഉയര്‍ത്തിയിരുന്നതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഈ സ്ഥലം സരസ്വതി കാന്തഭരണ മഹാവിദ്യാലയമായിരുന്നു. ആക്രമണകാരികള്‍ പിടിച്ചെടുത്ത് അത് തകര്‍ക്കുകയായിരുന്നു. ഇവിടം സംരക്ഷിക്കണമെന്ന് ഇതിന് മുമ്പും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.-നീരജ് ജെയിന്‍ പറഞ്ഞു.

പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം അവിടെ മുമ്പൊരു ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ഉണ്ടായിരുന്നു എന്നാണ് ജൈന സന്യാസിമാര്‍ അവകാശപ്പെട്ടത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൈന സന്യാസി സുനില്‍ സാഗറിനൊപ്പം രാജസ്ഥാനിലെ വി.എച്ച്.പി, ബജ്റംഗ്ദള്‍ നേതാക്കളാണ് പ്രദേശം സന്ദര്‍ശിച്ചത്.

ഗണപതിയുടെതോ അല്ലെങ്കില്‍ യക്ഷന്റെ സാദൃശ്യമുള്ള ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ തങ്ങള്‍ കണ്ടെന്നാണ് പള്ളി സന്ദര്‍ശിച്ചതിന് ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് പള്ളി. ജൈന സന്യാസിമാരുടെ സന്ദര്‍ശനത്തിനു പിന്നാലെ അജ്മീര്‍ ദര്‍ഗ പുരോഹിതന്‍ സയ്യിദ് സര്‍വാര്‍ ചിഷ്തി പ്രസ്താവന പുറത്തിറക്കി. എങ്ങനെയാണ് കാര്യമായ വസ്ത്രം പോലും ധരിക്കാതെ ആളുകള്‍ക്ക് അധായ് ദിന്‍ കാ ജോന്‍പുരയുടെ ഉള്ളിലേക്ക് കടക്കാന്‍ കഴിയുന്നത്. അതിനുള്ള ഒരു മസ്ജിദ് കൂടി ഉണ്ടെന്നുള്ളത് ഓര്‍ക്കണമായിരുന്നു. എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദുകളിലൊന്നാണിത്.


Next Story

RELATED STORIES

Share it