Sub Lead

കമ്മീഷണറോട് മോശമായി പെരുമാറി; ബിജെപി മേയറേയും മൂന്ന് കൗണ്‍സിലര്‍മാരേയും സസ്‌പെന്റ് ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ സൗമ്യ ഗുര്‍ജാറിനേയും മൂന്നു കൗണ്‍സിലര്‍മാരേയും സസ്‌പെന്‍ഡ് ചെയ്താണ് അശോക് ഗെലോട്ട് ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്.

കമ്മീഷണറോട് മോശമായി പെരുമാറി; ബിജെപി മേയറേയും മൂന്ന് കൗണ്‍സിലര്‍മാരേയും സസ്‌പെന്റ് ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍
X

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയുമായി തുറന്ന പോരിന് തുടക്കമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ സൗമ്യ ഗുര്‍ജാറിനേയും മൂന്നു കൗണ്‍സിലര്‍മാരേയും സസ്‌പെന്‍ഡ് ചെയ്താണ് അശോക് ഗെലോട്ട് ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. പരസ് ജെയിന്‍, അജയ് ചൗഹാന്‍, ശങ്കര്‍ ശര്‍മ എന്നിവരാണ് സസ്‌പെന്‍ഷനിലായ കൗണ്‍സിലര്‍മാര്‍.

പണിമുടക്കിയ മാലിന്യ ശേഖരണ സ്ഥാപനത്തിന് കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ കോര്‍പറേഷന്‍ കമ്മീഷണര്‍ യാഗ്യാ മിത്ര സിംഗ്‌ദോനെതിരേ മോശമായി പെരുമാറിയ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. അടുത്തിടെയൊന്നും ഒരു മേയറെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യുന്ന സാഹചര്യമുണ്ടായിട്ടില്ല. മേയറുടെ സമ്മതത്തോടെ കൗണ്‍സിലര്‍മാര്‍ കമ്മിഷണറെ കൈയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നത് കൊണ്ട്, പദവിയിലിരുന്നാല്‍ അന്വേഷണത്തെ ബാധിക്കാന്‍ ഇടയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.

സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വിഭാഗം അന്വേഷണം നടത്തിയതിനു പിന്നാലെയാണ് മേയറെയും കൗണ്‍സിലര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രാജസ്ഥാന്‍ സര്‍ക്കാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വിഭാഗമായ സ്വായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപണങ്ങള്‍ക്ക് വളരെ ഗൗരവമുള്ളതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മേയറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ അത് ബാധിക്കുമെന്നും സ്വായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

അതേസമയം ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ജൂണ്‍ മാസത്തിലാണ് പ്രഖ്യാപിച്ചത്. അതിന് ശേഷമാണ് കോണ്‍ഗ്രസ് തകര്‍ന്ന് തുടങ്ങിയത്. രാജസ്ഥാനില്‍ മേയറുടെ സസ്‌പെന്‍ഷനോടെ കോണ്‍ഗ്രസ് തകര്‍ന്ന് തുടങ്ങുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. ബിജെപി നീതിക്കായി എല്ലാ അര്‍ത്ഥത്തിലും പോരാടുമെന്നും പൂനിയ പറഞ്ഞു.

Next Story

RELATED STORIES

Share it