- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സുപ്രിംകോടതിയിലെ നിയമപോരാട്ടം; വസ്തുതകളെ തെറ്റായി പ്രചരിപ്പിക്കരുത്: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടിയാണ് ഹാജരായതെന്നും വസ്തുതകളെ വളച്ചൊടിക്കരുതെന്നും ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഭ്യര്‍ത്ഥിച്ചു. സംഘടനാ പ്രസിഡന്റ് മൗലാനാ അര്‍ഷദ് മദനി ചുമതലപ്പെടുത്തിയത് പ്രകാരമാണ് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ ഹാജരായത്. ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹരജി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ഒരു മുസ്‌ലിം പാര്‍ട്ടി ഹരജി നല്‍കിയത്. കപില്‍ സിബലിന്റെ നിര്‍ദേശപ്രകാരമുള്ള കാര്യങ്ങളെല്ലാം ചെയ്തത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ്. ഇന്നലെ സുപ്രിംകോടതിയിലും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് സംഘടനാ ഭാരവാഹികളായിരുന്നു. മറ്റൊരു കക്ഷികളുടെയും ആളുകള്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായില്ല. ഇതാണ് വസ്തുത. അതിനാല്‍ കേരളത്തിലെ ഒരു മുസ്‌ലിം പാര്‍ട്ടിയുടെ അഭിഭാഷകനാണ് കപില്‍ സിബലെന്ന വാര്‍ത്തകള്‍ ശരിയല്ല. ഏപ്രില്‍ ഏഴിന് തന്നെ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയുടെ കാര്യം കപില്‍ സിബല്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് മുന്നില്‍ മെന്‍ഷന്‍ ചെയ്തു. ഹരജി വേഗം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. ആയതിനാല്‍, വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ് സംബന്ധിച്ച കാര്യങ്ങളില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി അഡ്വ. എ ഇ അലിയാര്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT