Sub Lead

ജാമിഅ പ്രഫ. അലി ഇമ്രാന്‍ രാജ്യത്തെ അനലറ്റിക്കല്‍ കെമിസ്ട്രിയിലെ ഒന്നാം നമ്പര്‍ ഗവേഷകന്‍

ജാമിയയുടെ രസതന്ത്ര വിഭാഗം ഫാക്കല്‍റ്റിയില്‍ ഉള്ള പ്രൊഫ. അലിക്ക് ആഗോള തലത്തില്‍ അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ 24ാം സ്ഥാനവും യുഎസ് സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നല്‍കി. അര്‍ബുദ രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ലോക പ്രശസ്തനാണ് പ്രഫ. ഇമ്രാന്‍ അലി.

ജാമിഅ പ്രഫ. അലി ഇമ്രാന്‍ രാജ്യത്തെ അനലറ്റിക്കല്‍ കെമിസ്ട്രിയിലെ ഒന്നാം നമ്പര്‍ ഗവേഷകന്‍
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്ലാമിയ പ്രഫ. ഇമ്രാന്‍ അലിയെ യുഎസിലെ സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാല അനലിറ്റിക്കല്‍ കെമിസ്ട്രി മേഖലയിലെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗവേഷകനായി തിരഞ്ഞെടുത്തു.

ജാമിയയുടെ രസതന്ത്ര വിഭാഗം ഫാക്കല്‍റ്റിയില്‍ ഉള്ള പ്രൊഫ. അലിക്ക് ആഗോള തലത്തില്‍ അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ 24ാം സ്ഥാനവും യുഎസ് സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നല്‍കി. അര്‍ബുദ രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ലോക പ്രശസ്തനാണ് പ്രഫ. ഇമ്രാന്‍ അലി.

പ്രശസ്ത ജേണല്‍ പ്ലോസ് ബയോളജിയിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിവിധ ശാസ്ത്ര മേഖലകളിലെ മികവുമായി ബന്ധപ്പെട്ട് 68,80,389 ശാസ്ത്രജ്ഞരുടെ പട്ടികയാണ് വേള്‍ഡ് ജേണല്‍ പ്രസിദ്ധീകരിച്ചത്. ജോണ്‍ പിഎ ഇയോന്നിഡിസും മറ്റുള്ളവരും ചേര്‍ന്ന് രചിച്ച 'Updated science-wide author databases of standardized citation indicators' എന്ന ഗവേഷണ പ്രബന്ധത്തിലാണ് പ്രഫ. ഇമ്രാന്‍ അലിയും ഉള്‍പ്പെട്ടത്.

ജാമിഅയില്‍നിന്നുള്ള മറ്റ് 12 ഗവേഷകരെയും ലോകമെമ്പാടുമുള്ള മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

462 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രഫ. അലി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും നിരവധി പേറ്റന്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി പഠനങ്ങള്‍ യുഎസ്, യുകെ, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it