Sub Lead

മാഫിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയെന്ന് ജപ്പാനിലെ യാക്കൂസ സംഘം

മാഫിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയെന്ന് ജപ്പാനിലെ യാക്കൂസ സംഘം
X

ടോക്കിയോ: ജപ്പാനിലെ സംഘടിത കുറ്റവാളി സംഘമായ യാക്കുസ യമാഗുച്ചി ഗുമ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. സംഘത്തിന്റെ മൂന്നു പ്രധാന നേതാക്കള്‍ ഹ്യോഗോ പോലിസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിമിനല്‍ സംഘങ്ങളിലൊന്നാണ് ഇത്. തട്ടിക്കൊണ്ടുപോയി പണം പിരിക്കല്‍, കള്ളക്കടത്ത്, വേശ്യാവൃത്തി, ചൂതാട്ടം, ലഹരിവില്‍പ്പന തുടങ്ങിയവയാണ് പ്രധാന വരുമാന മാര്‍ഗങ്ങള്‍. നിലവില്‍ ഈ സംഘടനയില്‍ 18,800 പേരാണുള്ളത്. ഇവരുടെ തീരുമാനം ടോകുര്യു എന്ന സംഘം സജീവമാവാന്‍ കാരണമാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. ടോകുര്യു സംഘത്തില്‍ പതിനായിരത്തോളം പേരുണ്ടെന്നാണ് വിലയിരുത്തല്‍.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയില്‍ യാക്കൂസയെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. യാക്കൂസ ഡ്രാഗണ്‍ ടാറ്റൂവാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.


Next Story

RELATED STORIES

Share it