Sub Lead

തിരഞ്ഞെടുപ്പ് തോല്‍വി; ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സി എം ഇബ്രാഹീം രാജിവച്ചു

തിരഞ്ഞെടുപ്പ് തോല്‍വി; ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സി എം ഇബ്രാഹീം രാജിവച്ചു
X

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സി എം ഇബ്രാഹീം രാജിവച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്ന് സി എം ഇബ്രാഹിം അറിയിച്ചു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ പിറ്റേന്ന് തന്നെ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്ക് രാജിക്കത്ത് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സി എം ഇബ്രാഹിം അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നേരത്തെ, ജെഡിഎസില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്ന ഇദ്ദേഹം പാര്‍ട്ടിയില്‍ താന്‍ തഴയപ്പെടുന്നുവെന്ന് ആരോപിച്ച് രാജിവച്ച് വീണ്ടും ജെഡിഎസില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ സഖ്യകക്ഷിയായ ജെഡിഎസ് ഇക്കുറി തനിച്ച് മല്‍സരിച്ചപ്പോള്‍ 19 സീറ്റുകളില്‍ ഒതുങ്ങിപ്പോയിരുന്നു. എക്‌സിറ്റ് പോളിലെല്ലാം ജെഡിഎസ് നിര്‍ണായക കക്ഷിയാവുമെന്ന് പ്രവചിച്ചിരുന്നെങ്കിലും നാണംകെട്ടു.

Next Story

RELATED STORIES

Share it