Sub Lead

ജിന്ന മഹാനായ സ്വാതന്ത്ര്യ സമര പോരാളി, വിഭജനത്തില്‍ കാരണം നെഹ്‌റു: ജെഡിയു നേതാവ്

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറിനും പിന്നാലെ ജനതാദള്‍ (യുണൈറ്റഡ്) എംഎല്‍സി ഖാലിദ് അന്‍വറും ജിന്നയെ പുകഴ്ത്തി മുന്നോട്ട് വന്നിരിക്കുകയാണ്.

ജിന്ന മഹാനായ സ്വാതന്ത്ര്യ സമര പോരാളി, വിഭജനത്തില്‍ കാരണം നെഹ്‌റു: ജെഡിയു നേതാവ്
X

ന്യൂഡല്‍ഹി: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദി ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറിനും പിന്നാലെ ജനതാദള്‍ (യുണൈറ്റഡ്) എംഎല്‍സി ഖാലിദ് അന്‍വറും ജിന്നയെ പുകഴ്ത്തി മുന്നോട്ട് വന്നിരിക്കുകയാണ്. ജിന്ന വലിയ സ്വാതന്ത്ര്യ സമര പോരാളിയാണെന്ന് ഖാലിദ് അന്‍വര്‍ പറഞ്ഞു.

അതേസമയം, ജിന്ന മഹാനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയെന്ന ഖാലിദ് അന്‍വറിന്റെ പരാമര്‍ശം ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. അന്‍വറിനോട് പാകിസ്താനിലേക്ക് പോവാനാണ് ബിജെപി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വിഭജനത്തിന് പ്രധാന കാരണം ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് അന്‍വര്‍ ആരോപിച്ചു.

ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കങ്കണ റനാവത്ത് ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്ന് പറഞ്ഞിരുന്നു. ഈ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പുതിയ വാദവുമായി എന്‍ഡിഎ കക്ഷി തന്നെ രംഗത്തെത്തിയത്. എന്നാല്‍ രണ്ട് പരാമര്‍ശങ്ങളെയും ബിജെപി തള്ളിയിട്ടുണ്ട്.

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി വളരെയധികം പ്രയത്‌നിച്ച വ്യക്തിയാണ് ജിന്ന. അതിലൊരാളും സംശയം പ്രകടിപ്പിക്കാന്‍ പാടില്ല. അതേസമയം ജിന്ന നമ്മുടെ രാജ്യത്തെ വിഭജിച്ചാണ് പാകിസ്താന്‍ ഉണ്ടാക്കിയത്. എന്നാല്‍ ജിന്നയെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതോ വിമര്‍ശിക്കുന്നതോ ശരിയല്ല. തന്റെ പരാമര്‍ശങ്ങളൊന്നും വ്യക്തിപരമല്ല. ഇതെല്ലാം ജെഡിയുവിന്റെ തന്നെ നിലപാടുകളാണെന്നും അന്‍വര്‍ പറഞ്ഞു. ജിന്നയുടെ സ്വാതന്ത്ര്യ സമര സംഭാവങ്ങളെ കുറിച്ച് ജെഡിയുവിന് അറിയാം. അവര്‍ക്ക് ഈ വിഷയത്തില്‍ നിലപാടുണ്ട്. അത് ചരിത്രപരമായ സത്യമാണെന്നും ജെഡിയു എംഎല്‍സി പറഞ്ഞു.

തീവ്രവാദത്തെ പല രീതിയില്‍ നോക്കി കണ്ടതാണ് നമ്മുടെ രാജ്യത്തിന്റെ വിഭജനത്തിന് കാരണം. ജിന്നയ്ക്ക് മാത്രമല്ല കോണ്‍ഗ്രസിനും രാജ്യത്തിന്റെ വിഭജനത്തില്‍ പങ്കുണ്ട്. പ്രധാനമന്ത്രിയാവാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ വിഭജനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്ന് ഖാലിദ് അന്‍വര്‍ ആരോപിച്ചു. തീവ്രവാദത്തിന് നിറമില്ല. അത് കാവിയോ പച്ചയോ ആവട്ടെ. എന്നാല്‍ കോണ്‍ഗ്രസിന്റെ മനോനില ആ തരത്തിലാണ്. അതുകൊണ്ടാണ് അവര്‍ ഈ രാജ്യത്തെ വിഭജിച്ചത്. നെഹ്‌റുവിന് വിഭജനത്തെ തടയാമായിരുന്നു. എന്നാല്‍ അദ്ദേഹം ചെയ്തില്ലെന്നും അന്‍വര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it