- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സൗഹൃദ സംഭാഷണം വാര്‍ത്തയാക്കുന്നത് മാന്യതയല്ല'; ലീഗ് മുഖപത്രത്തിനെതിരേ ആഞ്ഞടിച്ച് ജിഫ്രി തങ്ങള്‍
ഏതെങ്കിലും മുന്നണികളോ വ്യക്തികളേയോ സംഘടനകളേയോ തോല്‍പ്പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലിഗീന്റെ വിമത സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ലീഗ് മുഖപത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സൗഹൃദ സംഭാഷണത്തിനിടെയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ലെന്നും ജിഫ്രി തങ്ങള്‍ തുറന്നടിച്ചു.
ഏതെങ്കിലും മുന്നണികളോ വ്യക്തികളേയോ സംഘടനകളേയോ തോല്‍പ്പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിനു വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ തന്നെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍പെട്ട ആളുകളും തന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും നന്മവരാന്‍ പ്രാര്‍ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകഥയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടെയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല.
ഏതെങ്കിലും മുന്നണികളോ വ്യക്തികളേയോ സംഘടനകളേയോ തോല്‍പ്പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും താന്‍ പറഞ്ഞിട്ടില്ല.
മുസ്‌ലിം ലീഗിന്റെ പത്രത്തില്‍നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ് ആ നയത്തില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടര്‍ന്നും മുമ്പോട്ട് കൊണ്ടു പോവുമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES
ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTഐപിഎല്ലില്‍ രാജസ്ഥാന് നിര്‍ണ്ണായകം; ഹാട്രിക്ക് തോല്‍വി ഒഴിവാക്കണം;...
30 March 2025 6:38 AM GMTബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസങ്ങളും ഇന്ത്യന്‍ ഓള് സ്റ്റാഴ്സും ഇന്ന്...
30 March 2025 6:23 AM GMTഐഎസ്എല്‍; ബെംഗളൂരു എഫ് സി സെമിയില്‍; മുംബൈയെ തകര്‍ത്തത് അഞ്ച് ഗോളിന്
29 March 2025 6:09 PM GMTക്ലബ്ബ് ലോകകപ്പ്; മെക്സിക്കന്‍ ക്ലബ്ബ് ലിയോണിനെ അയോഗ്യരാക്കിയ...
29 March 2025 6:35 AM GMTഅര്‍ജന്റീനയോടേറ്റ കനത്ത തോല്‍വി; കോച്ച് ഡൊറിവാല്‍ ജൂനിയറെ പുറത്താക്കി...
29 March 2025 5:53 AM GMT