- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാമത്തെ മകന്റെ പേര് മുഗള്‍ ചക്രവര്‍ത്തിയുടേത്; സൈഫ് അലിഖാനെതിരേ വിഷംചീറ്റി സംഘപരിവാരം
ഇരുവരുടെയും ആദ്യ മകന്‍ തൈമുര്‍ അലി ഖാന്റെ പേര് പുറത്ത് വിട്ടപ്പോഴും സംഘരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിഷം ചീറ്റിയിരുന്നു.
ന്യൂഡല്‍ഹി: തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ബോളിവുഡിലെ താര ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും. കരീന എഴുതിയ കരീന കപൂര്‍സ് പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തിലൂടെയാണ് ഇളയ സന്തതിയുടെ പേര് ജഹാംഗീര്‍ ആണെന്ന് പുറത്തുവിട്ടത്. കുഞ്ഞു പിറന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ദമ്പതികള്‍ ഈ പേര് പരസ്യമാക്കിയിരിക്കുന്നത്.
കുഞ്ഞിന്റെ പേര് പുറത്തുവന്നതിനു പിന്നാലെ പിന്നാലെ താരദമ്പതികള്‍ക്കെതിരേ സംഘപരിവാരം സൈബര്‍ ആക്രമണവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ഇരുവരുടെയും ആദ്യ മകന്‍ തൈമുര്‍ അലി ഖാന്റെ പേര് പുറത്ത് വിട്ടപ്പോഴും സംഘരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിഷം ചീറ്റിയിരുന്നു. കരീനയും സെയ്ഫും തങ്ങളുടെ സന്താനങ്ങള്‍ക്ക് മുഗള്‍ രാജാക്കന്‍മാരുടെ പേര് നല്‍കിയതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സിഖ് ഗുരു അര്‍ജന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തിയാണ് ജഹാംഗീറെന്നും ആ പേര് കുട്ടിക്ക് നല്‍കിയത് എന്തിനാണെന്നുമാണ് സംഘപരിവാര അക്കൗണ്ടുകള്‍ ചോദിക്കുന്നത്. ഇനി അടുത്ത കുഞ്ഞിന് ഔറംഗസീബ് എന്നു പേരിടുമോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.
കരീനയുടെ പിതാവും മുതിര്‍ന്ന നടനുമായ രണ്‍ധീര്‍ കപൂറും അടുത്തിടെ കൊച്ചുകുട്ടിയെ 'ജേ' എന്ന് വിളിച്ചിരുന്നു. ഇതിനു പിന്നാലെ താരദമ്പതികളുടെ മകന്റെ പേര് എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ഇരുവരുടേയും ആരാധകര്‍.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കരീനയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഏപ്രിലില്‍, സെയ്ഫും തൈമൂറും നവജാതശിശുവിനെ നോക്കുന്ന ചിത്രം പങ്കുവെച്ചെങ്കിലും കുഞ്ഞിന്റെ മുഖം ഇമോജി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. 2016ല്‍ ജനിച്ച ആദ്യ ദിവസം മുതല്‍ എല്ലാ ശ്രദ്ധയും നേടിയ തൈമൂറില്‍ നിന്ന് വ്യത്യസ്തമായി ദമ്പതികള്‍ ഇതുവരെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റ് വിശദാംശങ്ങളോ പരസ്യമാക്കിയിട്ടില്ല.
സെയ്ഫ് അലിഖാനും കരീനക്കും എതിരെ ഇതിന് മുമ്പും സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരുന്നു. സെയ്ഫ് അലി ഖാന്‍ ഭാഗമായ താണ്ഡവ് എന്ന സീരീസ് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരില്‍ ആരോപണങ്ങളും ആക്രമണങ്ങളും നേരിട്ടിരുന്നു. പുതിയ ബോളിവുഡ് ചിത്രത്തില്‍ കരീന സീതയുടെ വേഷം ചെയ്യുന്നു എന്ന റിപോര്‍ട്ടിന് പിന്നാലെ താരത്തിനെതിരേയും സൈബര്‍ ആക്രമണം നടന്നിരുന്നു.
തൈമുര്‍ അലി ഖാന്റെ ജനനത്തിന് ശേഷം വലിയ രീതിയില്‍ മാധ്യമങ്ങള്‍ കുഞ്ഞിന് ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. അതേ തുടര്‍ന്നായിരിക്കാം രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം പോലും ഇരു താരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലും ഇരു താരങ്ങളുടെയും ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT