- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബില്‍ ഗേറ്റ്സിന്റെ മകള്‍ വിവാഹിതയായി; വരന് ഈജിപ്ഷ്യന്‍ കോടീശ്വരന് നാഈല്‍ നാസര്‍
ഒക്ടോബര്‍ 15ന് വെസ്റ്റ്ചെസ്റ്റര്‍ കണ്ട്രിയിലെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. 23കാരിയായ കാതറീനും മുപ്പതുകാരനായ നാസറും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

വാഷിങ്ടണ്‍: മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെയും മെലിന്‍ഡയുടെയും മൂത്തമകള്‍ മകള്‍ ജെന്നിഫര്‍ കാതറീന് ഗേറ്റ്സ് വിവാഹിതയായി. ഈജിപ്ഷ്യന്‍ ശതകോടീശ്വരന്‍ നാഈല്‍ നാസറാണ് വരന്.
ഒക്ടോബര്‍ 15ന് വെസ്റ്റ്ചെസ്റ്റര്‍ കണ്ട്രിയിലെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. 23കാരിയായ കാതറീനും മുപ്പതുകാരനായ നാസറും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഈജിപ്ഷ്യന്‍ വംശജനായ നായില്‍ നാസര്‍ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. സ്റ്റാബ്ള്‍സ് എല്‍എല്‍സി എന്ന കമ്പനിയുടെ ഉടമയാണ്. ഇപ്പോള്‍ കാലഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് താമസം. 2020 ജനുവരി 30ന് വിവാഹനിശ്ചയം ഉറപ്പിച്ച വേളയില്‍ ജെന്നിഫറും നാസറും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
വെള്ളിയാഴ്ച രഹസ്യമായി മുസ്ലിം ആചാരപ്രകാരം വിവാഹ ചടങ്ങ് നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ്ചെസ്റ്റര്‍ കണ്ട്രിയിലെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് ആ ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹത്തനായി വിഖ്യാത അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ വേര വാങാണ് ജെന്നിഫറെ അണിയിച്ചൊരുക്കിയത്. വെളുത്ത ഗൗണാണ് ഇവര്‍ അണിഞ്ഞിരുന്നത്. 142 ഏക്കര്‍ പടര്‍ന്നു കിടക്കുന്ന നോര്‍ത്ത് സലേം എസ്റ്റേറ്റില്‍ നടന്ന വിവാഹത്തിന് രണ്ടു ദശലക്ഷം ഡോളറാണ് ചെലവെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം മാതാപിതാക്കള്‍ ജെന്നിഫറിനായി വാങ്ങിയ ബംഗ്ലാവാണിത്. 'ഒന്നിച്ചു ജീവിക്കാനും വളരാനും ചിരിക്കാനുമുള്ള കാലത്തിനായി കാത്തിരിക്കാനാകുന്നില്ല. അതേ,
ദശലക്ഷക്കണക്കിന് സമയം കടന്നുപോയിരിക്കുന്നു,' എന്നായിരുന്നു വിവാഹം സംബന്ധിച്ച് ജെന്നിഫറിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പുരുഷന് താനെന്നും ജെന്‍, തനിക്ക് സങ്കല്പ്പിക്കാന് കഴിയുന്നതിലും വലുതാണെന്നുമാണ് നാസര്‍ പ്രതികരിച്ചത്.
അടുത്തിടെ വിവാഹ മോചനം നേടിയ ബില്‍ ഗേറ്റ്സും മെലിന്‍ഡയും ഒരുമിച്ച് കൂടിയ പൊതുവേദി കൂടിയായി മകളുടെ വിവാഹമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ഇവരുടെ മൂത്തമകളാണ് ജെന്നിഫര്‍. റാറി ഗേറ്റ്സ്, ഫോബി ഗേറ്റ്സ് എന്നിവരാണ് മറ്റു മക്കള്‍.
RELATED STORIES
എന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഇറാനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്ലാമിക...
17 Jun 2025 2:03 PM GMTകൈക്കൂലിക്കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
17 Jun 2025 12:36 PM GMTഇറാന് മിസൈലുകള്‍ എത്തിയപ്പോള്‍ ലൈവ് നിര്‍ത്തി ഇസ്രായേലി ചാനലുകള്‍
17 Jun 2025 12:16 PM GMTപത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ...
17 Jun 2025 11:29 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMT