Sub Lead

നാളെ മുതല്‍ ഈ നാലു നഗരങ്ങളില്‍ ജിയോയുടെ 5 ജി എത്തും

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (കങഇ2022) ആറാമത് എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി വെളിപ്പെടുത്തിയിരുന്നു.

നാളെ മുതല്‍ ഈ നാലു നഗരങ്ങളില്‍ ജിയോയുടെ 5 ജി എത്തും
X

മുംബൈ: നാല് നഗരങ്ങളില്‍ നാളെ മുതല്‍ ജിയോ 5 ജി എത്തുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തക്കള്‍ക്കാണ് വെല്‍കം ഓഫര്‍ വഴി സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (കങഇ2022) ആറാമത് എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ ജിയോ മിതമായ നിരക്കില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് 5 ജി ടെലിഫോണ്‍ സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് തുടങ്ങിയ 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകള്‍ അണ്‍ലോക്ക് ചെയ്യാന്‍ 5 ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് ഇനി ഏഷ്യന്‍ മൊബൈല്‍ കോണ്‍ഗ്രസും ഗ്ലോബല്‍ മൊബൈല്‍ കോണ്‍ഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകള്‍ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കള്‍ 5 ജി പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.

Next Story

RELATED STORIES

Share it