- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ് രാജിവച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) മുന്‍ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരവും അഭിലാഷവും മനസ്സിലാക്കുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.
I hereby tender my resignation from the Indian National Congress.
— Vikramaditya Singh (@vikramaditya_JK) March 22, 2022
My position on critical issues vis-à-vis Jammu & Kashmir which reflect national interests do not align with that of the Congress Party. @INCIndia remains disconnected with ground realities. @INCJammuKashmir pic.twitter.com/g5cACgNf9y
ദേശീയ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കശ്മീരുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ എന്റെ നിലപാട് കോണ്‍ഗ്രസിന്റെ നിലപാടുമായി യോജിക്കുന്നില്ല. അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചിരിക്കുകയാണ്- അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
2018ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നിരവധി വിഷയങ്ങളില്‍ താന്‍ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും പാര്‍ട്ടി പിന്തുണച്ചില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നേതൃത്വം തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടി ഉടന്‍ അപ്രത്യക്ഷമാവുമെന്നും വിക്രമാദിത്യ സിങ് കൂട്ടിച്ചേര്‍ത്തു. മഹാരാജ് ഹരി സിങ്ങിന്റെ കൊച്ചുമകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ ഡോ. കരണ്‍ സിങ്ങിന്റെ മകനുമാണ് വിക്രമാദിത്യ സിങ്.
RELATED STORIES
നീറ്റ് പരീക്ഷ; ഉദ്യോഗാര്ഥിയോട് പൂണൂല് നീക്കം ചെയ്യാന് ആവശ്യപ്പെട്ട ...
6 May 2025 8:11 AM GMTആദിശേഖര് വധക്കേസ്: പ്രതി പ്രിയരഞ്ജന് ജീവപര്യന്തം
6 May 2025 7:44 AM GMTമുസ്ലിംകള്ക്ക് ഗ്രാമത്തില് പ്രവേശനമില്ലെന്ന് ബോര്ഡ് സ്ഥാപിച്ച്...
6 May 2025 7:33 AM GMTസംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന
6 May 2025 7:24 AM GMTഇന്ന് തൃശൂര് പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMTപൗരത്വ നിഷേധത്തിനെതിരായ സമരം;ഹാഷിം അലിയെ കൊന്ന കേസില് 12 പേരെ...
6 May 2025 6:56 AM GMT