Sub Lead

ജെഎന്‍യു അക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അധ്യാപകര്‍

ജനുവരി 5ന് മുഖംമൂടി ധരിച്ച ഒരു സംഘം കാംപസിലേക്ക് കടന്ന് വടിയും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികളും ഫാക്കല്‍റ്റികളും ഉള്‍പ്പെടെ 34 പേര്‍ക്കാണ് പരിക്കേറ്റത്

ജെഎന്‍യു അക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അധ്യാപകര്‍
X

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജനുവരി അഞ്ചിനു ജെഎന്‍യുവിലുണ്ടായ ആക്രമണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍(ജെഎന്‍യുടിഎ) ആവശ്യപ്പെട്ടു. കാംപസിലെ സാധാരണ നില പുനസ്ഥാപിക്കാനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുമുള്ള ജെഎന്‍യു ഭരണകൂടത്തിന്റെ ശ്രമങ്ങളുമായി സഹകരിക്കാനാവില്ല. കാരണം അത്തരം ശ്രമങ്ങളൊന്നും കാണുന്നില്ല. സാധാരണ നില പുനസ്ഥാപിക്കാന്‍ നിലവിലുള്ള വിസിയെ പിരിച്ചുവിടണമെന്നും ജെഎന്‍യുടിഎ പറഞ്ഞു. അധ്യാപക സമിതിയുടെ ജനറല്‍ ബോഡി യോഗം വിസിയെ പുറത്താക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. ജനുവരി 5ന് നടന്ന ആക്രമണം സുരക്ഷാ ഏജന്‍സിയുടെ പരാജയമാണ്. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അടിയന്തിരമായി പുനരവലോകനം നടത്തണം. കമ്മിറ്റിയില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ജനുവരി 5ന് മുഖംമൂടി ധരിച്ച ഒരു സംഘം കാംപസിലേക്ക് കടന്ന് വടിയും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികളും ഫാക്കല്‍റ്റികളും ഉള്‍പ്പെടെ 34 പേര്‍ക്കാണ് പരിക്കേറ്റത്.




Next Story

RELATED STORIES

Share it