Sub Lead

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടി സ്വീകരിക്കും: അമിത് ഷാ

ആം ആദ്മി പാര്‍ട്ടി പ്രതിനിധി സഞ്ജയ് സിങ്, ബിജെപി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റ് അനില്‍ ചൗധരി, ബിഎസ്പി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടി സ്വീകരിക്കും: അമിത് ഷാ
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അമിത് ഷാ.

ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍ അദ്ദേഹം രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ അറിയിച്ചു. തീരുമാനങ്ങള്‍ താഴേത്തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചുനിന്നു പോരാടണമെന്നും അമിത് ഷാ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു. ഈ ഐക്യം പൊതുജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കും. ഇത് തലസ്ഥാനത്തെ രോഗാവസ്ഥയില്‍ മാറ്റം വരുത്താന്‍ സഹായിക്കും. നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് കൊവിഡ് 19 പരിശോധാനാശേഷി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒത്തൊരുമിച്ചു പോരാടി ഈ മഹാമാരിക്കെതിരായ യുദ്ധത്തില്‍ നാം വിജയിക്കുമെന്നും ഷാ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി പ്രതിനിധി സഞ്ജയ് സിങ്, ബിജെപി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റ് അനില്‍ ചൗധരി, ബിഎസ്പി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ നിര്‍ദേശങ്ങളും പങ്കുവച്ചു. സര്‍ക്കാരുകള്‍ക്ക് പാര്‍ട്ടി പ്രതിനിധികള്‍ പൂര്‍ണപിന്തുണ ഉറപ്പുനല്‍കി.

Next Story

RELATED STORIES

Share it