Sub Lead

ജോസഫ് അഔന്‍ ലബ്‌നാന്‍ പ്രസിഡന്റ്

ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗമായ ലോയല്‍ടി ടു ദി റെസിസ്റ്റന്‍സ് ബ്ലോക്ക് അടക്കമുള്ള സംഘടനകളുടെ പിന്തുണയുണ്ട്.

ജോസഫ് അഔന്‍ ലബ്‌നാന്‍ പ്രസിഡന്റ്
X

ബെയ്‌റൂത്ത്: ലബ്‌നാന്‍ പ്രസിഡന്റായി സൈനിക മേധാവി ജോസഫ് അഔനെ തിരഞ്ഞെടുത്തു. ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗമായ ലോയല്‍ടി ടു ദി റെസിസ്റ്റന്‍സ് ബ്ലോക്ക് അടക്കമുള്ള പ്രതിരോധ സംഘടനകളുടെ പിന്തുണയോടെയാണ് ജോസഫ് അഔന്‍ ലബ്‌നാനിന്റെ പതിനാലാം പ്രസിഡന്റായിരിക്കുന്നത്. ലബ്‌നാനിലെ 128 ജനപ്രതിനിധികളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തത്. യുഎസ്, സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, ഈജിപ്ത്, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് നിരീക്ഷിച്ചു.

1983ല്‍ സൈന്യത്തില്‍ ചേര്‍ന്ന ജോസഫ് 2013ല്‍ ബ്രിഗേഡിയര്‍ ജനറല്‍ പദവിയില്‍ എത്തി. 2017ല്‍ ജനറല്‍ പദവിയും ലഭിച്ചു. ഇതനിന് ശേഷമാണ് സൈനിക മേധാവിയായത്. ഇക്കാലത്ത് ലബ്‌നാന്‍ സൈന്യവും ഹിസ്ബുല്ലയും സംയുക്തമായി സിറിയന്‍ അതിര്‍ത്തിയിലെ വിമതരുമായി ഏറ്റുമുട്ടി. പിന്നീട് ഇസ്രായേല്‍ അധിനിവേശം ഉണ്ടായപ്പോഴും ഇദ്ദേഹം ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it