- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് ധരിച്ചതിനു മുസ് ലിം വിദ്യാര്‍ഥിനിക്ക് മാധ്യമസ്ഥാപനം ജോലി നിഷേധിച്ചു
ഇത് ഇന്ത്യയാണെന്നും ഒരു ബ്രോഡ്കാസ്റ്ററും ഹിജാബ് ധരിച്ചയാളെ നിയമിക്കില്ലെന്നും അത്തരത്തില്‍ ജോലിക്കെടുത്താല്‍ ചാനല്‍ അടച്ചുപൂട്ടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.

അലിഗഢ്: ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ മുസ് ലിം വിദ്യാര്‍ഥിനിക്ക് മാധ്യമസ്ഥാപനം ജോലി നിഷേധിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള ഹിന്ദി പോര്‍ട്ടലാണ് അലിഗഡ് മുസ് ലിം യൂനിവേഴ്സിറ്റിയിലെ മാസ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഗസാല അഹ് മദി(24)നു ജോലി നിഷേധിച്ചത്. വാര്‍ത്താ അവതാരക തസ്തികയിലേക്ക് ടെലിഫോണ്‍ അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത ശേഷമാണ് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ജോലി ലഭിക്കില്ലെന്നും അറിയിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഹിന്ദി ന്യൂസ് പോര്‍ട്ടലില്‍(വിദ്യാര്‍ഥിനിയുടെ അഭ്യര്‍ത്ഥന പ്രകാരം പേര് വെളിപ്പെടുത്തുന്നില്ല) വാര്‍ത്താ അവതാരക സ്ഥാനത്തേക്ക് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ദുരനുഭവമുണ്ടായതെന്നു ഗസാല അഹ് മദ് മക്തൂബ് മീഡിയയോട് പറഞ്ഞു. ആഗസ്ത് 30ന് അവതാരികയായി തിരഞ്ഞെടുത്തെന്നും പറഞ്ഞ് അഭിനന്ദിച്ചുകൊണ്ട് ഫോണ്‍ കോള്‍ ലഭിച്ചു. തുടര്‍ന്ന് ശമ്പളം, ജോലിയില്‍ പ്രവേശിക്കേണ്ട തിയ്യതി തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. ഇതിനിടെ, താന്‍ ഹിജാബ് ധരിക്കുന്നയാളാണെന്നും അത് പ്രശ്‌നമാവുമോയെന്നും അഭിമുഖം നടത്തിയ വ്യക്തിയോട് ചോദിച്ചു. ഇത് ചോദിച്ചതോടെ ഫോണ്‍ അല്‍പ്പനേരം നിശബ്ദമായി. ആരെങ്കിലും ഇപ്പോള്‍ അവിടെ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഏകദേശം മൂന്ന് മിനിറ്റിനു ശേഷമായിരുന്നു മറുപടി നല്‍കിയത്. വലിയ വലിയ ചാനലുകള്‍ പോലും ഹിജാബ് ധരിച്ചവരെ നിയമിക്കുന്നില്ലെന്നും ഞങ്ങള്‍ ഒരു ചെറിയ പോര്‍ട്ടല്‍ മാത്രമാണെന്ന് മനസ്സിലാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍, മതം അനുശാസിക്കുന്ന വിധത്തില്‍ ഹിജാബ് ധരിച്ചുകൊണ്ട് തന്നെ ഞാന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എന്‍ഡിടിവി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണിയായി ജോലി ചെയ്തിട്ടുണ്ടെന്നും വേഷം തന്റെ മാധ്യമപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ഗസാല മറുപടി പറഞ്ഞു. എന്നാല്‍, ഇത് ഇന്ത്യയാണെന്നും ഒരു ബ്രോഡ്കാസ്റ്ററും ഹിജാബ് ധരിച്ചയാളെ നിയമിക്കില്ലെന്നും അത്തരത്തില്‍ ജോലിക്കെടുത്താല്‍ ചാനല്‍ അടച്ചുപൂട്ടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.
ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഹിജാബില്‍ ചുരുക്കിയതില്‍ നിരാശയുണ്ടെന്ന് ഗസാല അഹ് മദ് പറഞ്ഞു. ഒരു മാധ്യപ്രവര്‍ത്തകയെന്ന നിലയില്‍, പരസ്പര ബഹുമാനത്തെയും ഉള്‍ക്കൊള്ളലിന്റെയും ധാര്‍മികതയിലാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും എങ്കിലും ഇസ്ലാമോഫോബിയയും ലിംഗവിവേചനവും ഇപ്പോഴും വ്യാപകമാണെന്നും ഗസാല പറഞ്ഞു. ഈ തൊഴിലില്‍ പോലും സ്ത്രീകള്‍ക്കും മുസ്ലിംകള്‍ക്കും കയറാന്‍ നിരവധി തടസ്സങ്ങളുണ്ട്. നമ്മുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന പോലും അനുവദിക്കുന്നു. ഇതോടൊപ്പം തന്നെ ഏതെങ്കിലും ജോലിസ്ഥലത്ത് വിവേചനം തടയുകയും ചെയ്യുന്നു. എന്നിട്ടും ലിംഗഭേദവും മതവും എല്ലായ്‌പ്പോഴും മാധ്യമങ്ങളിലെ നിയന്ത്രണങ്ങളുടെ മാനദണ്ഡങ്ങളാണെന്നും ഗസാല പറഞ്ഞു. അദ്ദേഹം ഒരു മുസ് ലിമായിരുന്നു. എന്നിട്ടും അയാള്‍ നിരാശനാണ്. ജോലി നിഷേധിച്ചത് വേദനിപ്പിക്കുന്നു. പക്ഷേ, ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയായി തുടരുമെന്നും ഗസാല അഹ് മദ് കൂട്ടിച്ചേര്‍ത്തു.
Journalism student denied position at media portal because she wore hijab
RELATED STORIES
'പാകിസ്താന് വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': ...
10 May 2025 5:49 PM GMTഉത്തര്‍പ്രദേശില്‍ ഒരു മദ്റസ പൊളിച്ചു; രണ്ടെണ്ണം പൂട്ടിച്ചു
10 May 2025 4:42 PM GMTവെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി
10 May 2025 4:08 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: അന്വേഷണത്തില്‍ പിഴവുകളെന്ന് ...
10 May 2025 3:52 PM GMTആത്യന്തിക വിജയം സത്യത്തിന്; കൊവിഡ് മരണത്തില്‍ കേരളത്തിന്റെ കണക്കുകള്‍...
10 May 2025 3:15 PM GMTമുസ്ലിംകള്ക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ ...
10 May 2025 2:27 PM GMT