Sub Lead

ഡല്‍ഹി കലാപം: പോലിസിന്റെ പക്ഷപാത നടപടികളെ വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റി

പല കേസുകളിലും പോലിസിന്റെ അന്വേഷണ പ്രഹസനത്തെ യാദവ് നിശിത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു.

ഡല്‍ഹി കലാപം: പോലിസിന്റെ പക്ഷപാത നടപടികളെ വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റി
X

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മുസ് ലിംകള്‍ക്കെതിരേ നടന്ന വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചിരുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് ഉള്‍പ്പെടെ 11 ജഡ്ജിമാരെ അധികൃതര്‍ സ്ഥലം മാറ്റി. അഴിമതി സംബന്ധമായ കേസുകളില്‍ പരിഗണിക്കുന്ന പ്രത്യേക ജഡ്ജിയായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

പല കേസുകളിലും പോലിസിന്റെ അന്വേഷണ പ്രഹസനത്തെ യാദവ് നിശിത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. ഒരു ഘട്ടത്തില്‍, പോലിസിന്റെ അന്വേഷണത്തെ ക്രൂരവും പരിഹാസവുമെന്ന് അദ്ദേഹം വിളിച്ചിരുന്നു. കലാപത്തിനിടെ ഒരു കണ്ണു നഷ്ടപ്പെട്ട മുഹമ്മദ് നസീര്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് പോലിസിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

കലാപവുമായി ബന്ധപ്പെട്ട ഒരു കേസിലെ പോലിസ് സാക്ഷികളില്‍ ഒരാള്‍ 'സത്യപ്രതിജ്ഞാ ലംഘനം' നടത്തിയെന്ന് യാദവ് നിരീക്ഷിച്ച ദിവസം തന്നെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ ട്രാന്‍സ്ഫര്‍ നോട്ടിസ് എത്തിയത്. ഒരു കേസില്‍ ഒരു കേസിലെ പ്രതികളെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് ഒരു ഹെഡ് കോണ്‍സ്റ്റബിളും ഡല്‍ഹി പോലിസിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു ജഡ്ജ് വിനോദ് യാദവിന്റെ ഈ പരാമര്‍ശം.

10 പേര്‍ക്കെതിരായ തീവയ്പ് കേസുകള്‍ സപ്തംബര്‍ അവസാന വാരത്തില്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു.

Next Story

RELATED STORIES

Share it