- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ആര്‍സിയില്‍ പേരുള്ളതുകൊണ്ട് മാത്രം ഇന്ത്യക്കാരനെന്ന് അര്‍ഥമില്ല: അസം മുഖ്യമന്ത്രി
കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവച്ചിടണം

ഗുവാഹത്തി: എന്‍ആര്‍സിയില്‍ പേരുള്ളതുകൊണ്ട് മാത്രം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് അര്‍ത്ഥമില്ലെന്നും ആരുടെയെങ്കിലും പശ്ചാത്തലം സംശയാസ്പദമാണെന്ന് തോന്നുന്നുവെങ്കില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) അന്തിമമല്ല. പ്രക്രിയ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ തദ്ദേശവാസികളുടം വിഷയത്തില്‍ പരിശോധന നടത്താന്‍ കൂടുതല്‍ സമയമെടുക്കരുത്. പൗരത്വത്തില്‍ സംശയമുള്ള'വര്‍ക്കൊഴികെ ഏഴ് ദിവസത്തിനകം നല്‍കണമെന്നും പോലിസിനു നിര്‍ദേശം നല്‍കി.
പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവച്ചിടാനുള്ള സംവിധാനം വേണമെന്നാണ് തന്റെ അഭിപ്രായം. മയക്കുമരുന്ന് കടത്ത്, കന്നുകാലി കടത്ത് എന്നീ തട്ടിക്കൊണ്ടുപോവലുകാരെ പിടികൂടുമ്പോള്‍ അവര്‍ പ്രതികരിച്ചാല്‍ വെടിവയ്ക്കുകയല്ലാതെ പോലിസിന് മറ്റ് മാര്‍ഗങ്ങളില്ല. അല്ലാത്തപക്ഷം പോലിസുകാരന്‍ തന്നെ മരിക്കും. ഞങ്ങള്‍ ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയല്ല. സാധാരണ നടപടിക്രമങ്ങള്‍ പ്രകാരം ഒരു കുറ്റാരോപിതനെ കുറ്റപത്രം നല്‍കി ശിക്ഷിക്കും. എന്നാല്‍ ആരെങ്കിലും ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ 'സഹിഷ്ണുതയില്ലാത്ത സമീപനം' സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലിസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത് ഓടിപ്പോവാന്‍ ശ്രമിച്ചാല്‍ അയാള്‍ ബലാല്‍സംഗക്കേസ് പ്രതിയാണെങ്കില്‍ പോലിസിന് നെഞ്ചില്‍ വെടിവയ്ക്കാന്‍ കഴിയില്ല. പക്ഷേ കാലില്‍ വെടിവയ്ക്കാം. കന്നുകാലി കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവരോട് പോലിസ് കര്‍ശനമായി പെരുമാറണം. പശുക്കളെ കടത്തുന്നവരെ എന്തുവിലകൊടുത്തും പിടികൂടണം. ഞങ്ങളുടെ പശുക്കളെ സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാല്‍ ഇത് കുറ്റപത്രം നല്‍കുന്ന ഘട്ടത്തിലേക്ക് പോവാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം പശു ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രസ്താവന വിവാദമായതോടെ മറ്റ് മാര്‍ഗമില്ലാതെ വരുമ്പോള്‍ മാത്രമാണ് വെടിവയ്പിനു മുതിരേണ്ടതെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 'ഏറ്റുമുട്ടലിന് പോലിസിന് അധികാരമില്ല. ജനാധിപത്യത്തില്‍ കുറ്റകൃത്യങ്ങളെ നിയമത്തിലൂടെയാണ് നേരിടേണ്ടത്. അല്ലാതെ ഏറ്റുമുട്ടലില്ല. മറ്റ് മാര്‍ഗങ്ങളില്ലാത്തപ്പോള്‍ മാത്രമാണ് ഇവ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ അധികാരത്തിലെത്തിയ ശേഷം കന്നുകാലി കള്ളക്കടത്ത്, ബലാല്‍സംഗം, കൊലപാതകം, മയക്കുമരുന്ന് കടത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പിടികൂടിയ എട്ടുപേര്‍ക്ക് കസ്റ്റഡിയിലിരിക്കെ വെടിയേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. ബലാല്‍സംഗം, കൊലപാതകം, ആയുധക്കടത്ത്, മയക്കുമരുന്ന്, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള കുറ്റപത്രങ്ങള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണം. വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അസമിലെ ക്രിമിനല്‍ കേസുകള്‍ 50 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് (ശ്രീരാംപൂര്‍, ഗോസ്സൈഗാവ്, ദുബ്രി, സാഗോളിയ) അതിര്‍ത്തികളുള്ള ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കി.
Just because your name is on the NRC does not mean you are Indian: Himanta Biswa Sarma
RELATED STORIES
ഔദ്യോഗിക വസതിയില് നിന്നു പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത്...
7 May 2025 10:51 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി...
7 May 2025 10:24 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
7 May 2025 9:54 AM GMTവ്യാമാതിര്ത്തിയില് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ഇന്ത്യ; 16...
7 May 2025 9:50 AM GMTഎന് പ്രശാന്ത് ഐഎസ്എസിന്റെ സസ്പെന്ഷന് കാലാവധി നീട്ടി
7 May 2025 9:40 AM GMTകുതിപ്പ് തുടര്ന്ന് സ്വര്ണം; ഇന്ത്യ-പാക് സംഘര്ഷം ഇറക്കത്തിനു...
7 May 2025 8:48 AM GMT