- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ് ഇന്ത്യക്കാരെന്ന് ആര്‍എസ്എസ് മനസ്സിലാക്കണം: കെ കെ അബ്ദുല്‍ ജബ്ബാര്‍

നാദാപുരം: ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് നയമായി സ്വീകരിച്ച വെള്ളക്കാരുടെ കുതന്ത്രത്തെ അതിജയിച്ചവരാണ് ഇന്ത്യക്കാരെന്ന ചരിത്ര വസ്തുത ആര്‍എസ്എസ് മനസ്സിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ജബ്ബാര്‍. മതങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഇടയിലും ഭിന്നിപ്പ് ഉണ്ടാക്കി ഭരണം എക്കാലവും തുടരാം എന്നത് സ്വപ്നം മാത്രമാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വാതന്ത്ര സംരക്ഷണത്തിന് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നാദാപുരത്തു സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ പൗരത്വം പ്രഖ്യാപിച്ചപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ പൗരത്വം ഉപേക്ഷിച്ചു സുരക്ഷിത രാജ്യങ്ങള്‍ തേടി പോകുന്നതാണ് കണ്ടത്. മതേതര സംവിധാനമാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ മതേതര കെട്ടുറപ്പിന് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദ് മാസ്റ്റര്‍ (ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി), കെ പി മുഹമ്മദ് അഷ്‌റഫ് (പോപുലര്‍ ഫ്രണ്ട്), ജലീല്‍ സഖാഫി, എന്‍ കെ റഷീദ് ഉമരി, ശ്രീജിത്ത് കുമാര്‍, അഫീഫ, സാലിം അഴിയൂര്‍, സീനത്ത് ബഷീര്‍, ഹകീം പി എസ്, അഫീറ, നിസാം പുത്തൂര്‍, നവാസ് കണ്ണാടി, ഹമീദ് എടവരാട്, നവാസ് കണ്ണാടി, ഷംസീര്‍ ചോമ്പാല്‍, കെ വീ പി ഷാജഹാന്, അഡ്വ ഇ കെ മുഹമ്മദലി, സി കെ റഹീം മാസ്റ്റര്‍ സംസാരിച്ചു.
RELATED STORIES
ദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
30 Jun 2025 5:51 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMT