- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാന്‍ കൊലക്കേസ്: കെ പി ശശികല മുഖ്യപ്രതിയുടെ വീട് സന്ദര്‍ശിച്ചത് ഉന്നതതല ഗൂഢാലോചന ശരിവയ്ക്കുന്നു- എസ് ഡിപിഐ
ആലപ്പുഴ: എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വധിച്ച കേസിലെ മുഖ്യപ്രതിയും ആസൂത്രകരില്‍ ഒരാളുമായ മണ്ണഞ്ചേരി സ്വദേശി പ്രസാദിന്റെ വീട് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല സന്ദര്‍ശിച്ചത് കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന ശരിവയ്ക്കുന്നതാണെന്ന് എസ് ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി അസ്ഹാബുല്‍ ഹഖ്. ഷാന്‍ വധത്തില്‍ സംഘപരിവാര്‍ സംസ്ഥാന തലത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് എസ് ഡിപിഐ തുടക്കം മുതല്‍ പറയുന്നുണ്ട്.
കെ പി ശശികലയുടേത് വെറുമൊരു സന്ദര്‍ശനമല്ല. കൊലപാതകത്തിലെ ഉന്നത ബന്ധം പുറത്തുവരാതിരിക്കാനുള്ള ആസൂത്രണത്തിനാണ് ശശികല ഉള്‍പ്പടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ ആലപ്പുഴയിലെത്തുന്നത്. ശശികലയ്ക്ക് പ്രതിയുടെ വീട്ടില്‍ പോവാനുള്ള അവസരവും സുരക്ഷയും ഒരുക്കിക്കൊടുത്ത പോലിസ് നടപടി അപലപനീയമാണ്. ആര്‍എസ്എസ്സി നെതിരേ പ്രതികരിക്കുന്നവരെ കേസെടുത്തും ഭീഷണിപ്പെടുത്തിയും വേട്ടയാടുന്ന പോലിസാണ് വിദ്വേഷം പ്രചരിപ്പിക്കുകയും കൊലപാതകങ്ങള്‍ആസൂത്രണം നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്.
ശശികലയുടെ സന്ദര്‍ശനം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കേസില്‍ പിടികിട്ടാനുള്ള പ്രധാന പ്രതികളായ ആര്‍എസ്എസ് ആലപ്പുഴ, ഇരിങ്ങാലക്കുട ജില്ലാ പ്രചാരകരായ ശ്രീനാഥിനെയും മുരുകേശിനെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അസ്ഹാബുല്‍ ഹഖ് ആവശ്യപ്പെട്ടു.
RELATED STORIES
സ്കൂട്ടറില്‍ പോകുമ്പോള്‍ പൂച്ച കുറുകെ ചാടി; വാഹനം നിയന്ത്രണം വിട്ട്...
10 Jun 2025 7:31 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില...
10 Jun 2025 7:29 AM GMTഖത്തറില്‍ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍ പെട്ടു;...
10 Jun 2025 7:00 AM GMTകുംഭമേളയില്‍ 82 മരണമെന്ന് ബിബിസി റിപോര്‍ട്ട്; യുപി സര്‍ക്കാറിന്റെ...
10 Jun 2025 6:55 AM GMTവെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരാന് വിരമിച്ചു;...
10 Jun 2025 6:40 AM GMTലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMT