Sub Lead

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയനെന്ന് കെ സുധാകരന്‍

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയനെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് രൂക്ഷമായി വിമര്‍ശിച്ചത്. പിണറായി വിജയന് പറയാന്‍ ആണത്തമുണ്ടോയെന്നും അവന്‍ വെട്ടിക്കൊന്ന ആളെത്രയാണെന്നും അദ്ദേഹം ചോദിച്ചു. അവന്‍ വെടിവച്ചുകൊന്ന ആളെത്രയാ?. അവന്‍ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ?. പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയന്‍?. എത്രയാളുകളെ കൊന്നു?. കെ സുധാകരന് ആ റെക്കോഡില്ല. കോണ്‍ഗ്രസുകാരന്റെ ബോംബേറില്‍ ആരും മരിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി ഓഫിസില്‍നിന്ന് ബോംബ് കണ്ടെടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനും സുധാകരന്‍ മറുപടി നല്‍കി. ഡിസിസി ഓഫിസില്‍നിന്ന് ബോംബ് പിടിച്ചിട്ടില്ലെന്നും അത്രയും വിവരം കെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ അസ്തിത്വംതന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. അതിലൊന്ന് ബോംബേറാണ്. സിപിഎമ്മുകാരെ തന്നെ അവര്‍ ബോംബെറിഞ്ഞ് കൊന്നിട്ടില്ലേ?. സിപിഎമ്മിന്റെ രാഷ്ട്രീയവളര്‍ച്ച മുഴുവന്‍ അക്രമത്തിന് മുമ്പില്‍ ആളുകളെ വിറപ്പിച്ചുനിര്‍ത്തിയിട്ടാണ്. അതില്‍ ആദ്യത്തെ ആയുധമാണ് ബോംബെന്നും അദ്ദേഹം പറഞ്ഞു. മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരനല്ലല്ലോ എന്ന സുധാകരന്റെ പരാമര്‍ശത്തിലും സുധാകരന്‍ വിശദീകരണം നല്‍കി. വൃദ്ധന്‍ മരിച്ചു എന്നല്ല, ചെറുപ്പക്കാരന്‍ മരിച്ചില്ലല്ലോ എന്നാണ് താന്‍ പറഞ്ഞത്. ബോംബ് സ്‌ഫോടനത്തില്‍ ചെറുപ്പക്കാരെ കൊല്ലാത്ത സിപിഎമ്മിന്റെ അപൂര്‍വം കൊലകളില്‍ ഒന്നാണിത്. അത് മെച്ചം എന്നല്ലാതെ എന്താണ് പറയേണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ എത്ര ചെറുപ്പക്കാരെ സിപിഎമ്മുകാര്‍ കൊന്നു?. സ്വന്തം പാര്‍ട്ടി നേതാക്കള്‍ ബോംബ് പൊട്ടി മരിച്ചില്ലേ?. നിങ്ങളെന്തെങ്കിലും പൊകച്ചു കേറ്റുന്നുണ്ടെങ്കില്‍ കയറ്റിക്കോ. അതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാനിതെത്ര കണ്ടു, എത്ര കേട്ടുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് ക്ഷോഭത്തോടെ പറഞ്ഞു.

Next Story

RELATED STORIES

Share it