Sub Lead

ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസ്: കെ സുരേന്ദ്രനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

ഒന്നരമണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്യല്‍ നീണ്ടു. തൃശ്ശൂര്‍ പോലിസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.

ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസ്: കെ സുരേന്ദ്രനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു
X

തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ എത്തിച്ച ബിജെപിയുടെ ഹവാലപ്പണം കവര്‍ച്ച ചെയ്ത കേസില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നരമണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്യല്‍ നീണ്ടു. തൃശ്ശൂര്‍ പോലിസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.

വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബിജെപിക്ക് ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പോലിസിന്റെ പക്കലുണ്ട്.

നഷ്ടപ്പെട്ട കുഴല്‍പ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നതെങ്കിലും കെ സുരേന്ദ്രന്‍ കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it