Sub Lead

നരേന്ദ്ര മോദിയുടെ ചിത്രംവച്ച് തന്റെ പേരില്‍ ട്രോളിട്ട ഫേസ്ബുക്ക് പേജിനെതിരേ കെ സുരേന്ദ്രന്‍ പരാതി നല്‍കി

പ്രാര്‍ഥനക്കിടയിലും കാമറയിലേക്ക് നോക്കുന്ന ചിത്രമെന്ന തരത്തില്‍ മോദിയുടെ പടം വ്യാപകമായി പ്രചരിച്ചിരുന്നു

നരേന്ദ്ര മോദിയുടെ ചിത്രംവച്ച് തന്റെ പേരില്‍ ട്രോളിട്ട ഫേസ്ബുക്ക് പേജിനെതിരേ കെ സുരേന്ദ്രന്‍ പരാതി നല്‍കി
X

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന് തന്റെ പേരില്‍ ട്രോള്‍ രൂപത്തില്‍ അടിക്കുറിപ്പ് നല്‍കിയതിന് ഫേസ്ബുക്ക് പേജിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരാതി നല്‍കി. കിടിലന്‍ ട്രോള്‍സ് എന്ന ട്രോള്‍ പേജിനെതിരെ തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയുമായാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. വാരാണസിയില്‍ നടന്ന ചടങ്ങിനിടെ ഫോട്ടോഗ്രാഫറെ നോക്കുന്ന നരേന്ദ്ര മോദിയുടെ വ്യാപകമായി പ്രചരിച്ച ചിത്രം വച്ചാണ് ട്രോളിറങ്ങിയിരിക്കുന്നത്. ചിത്രത്തെ ന്യായീകരിക്കുന്നപോലെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളിനെതിരെയാണ് കെ സുരേന്ദ്രന്‍ പരാതി നല്‍കിയത്. തന്റെ അറിവോടയല്ലാത്ത പോസ്റ്റിനെ കുറിച്ച് സുഹൃത്തുക്കള്‍ ചോദിക്കുമ്പോഴാണ് അറിയുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായ തന്റെ സ്ഥാനത്തെയും പാര്‍ട്ടിയെയും ഹിന്ദു സമുദായത്തെയും സമൂഹമധ്യത്തില്‍ നിന്ദിക്കുകായാണ് പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഡിജിപിക്ക് അയച്ച പരാതിയില്‍ സുരേന്ദ്രന്‍ പറയുന്നു. പ്രധാനമന്ത്രി പങ്കെടുത്ത 'ദിവ്യകാശി ഭവ്യകാശി' പരിപാടിക്കിടെയുള്ള ചിത്രമാണ് ട്രോള്‍ പേജില്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന തരത്തില്‍ വന്നത്. പ്രാര്‍ഥനക്കിടയിലും കാമറയിലേക്ക് നോക്കുന്ന ചിത്രമെന്ന തരത്തില്‍ മോദിയുടെ പടം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, മോദിയുടെ ചിത്രത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സുരേന്ദ്രന്റെ ഫസ്ബുക്ക് പോസ്റ്റ് എന്ന പേരിലെ ചിത്രവും ഇതിനിടെ പ്രചരിച്ചു.

'ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏകാഗ്രമായ തന്റെ കര്‍മ്മങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഫോട്ടോഗ്രാഫറെ ശാസനാ ഭാവത്തോടെ രൂക്ഷമായി നോക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പോലും പരിഹാസത്തിന് ഉപയോഗിക്കുന്ന നീചത്വത്തിന്റെ പേരാണ് മലയാളി' എന്നായിരുന്നു എഫ്.ബി പോസ്റ്റിലേതെന്ന തരത്തിലുള്ള ചിത്രത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it