Sub Lead

കെ സുരേന്ദ്രന്റെ 'വിജയ യാത്ര' കലാപാഹ്വാന യാത്രയായി മാറി: എ അബ്ദുല്‍ സത്താര്‍

കെ സുരേന്ദ്രന്റെ വിജയ യാത്ര കലാപാഹ്വാന യാത്രയായി മാറി: എ അബ്ദുല്‍ സത്താര്‍
X

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന 'വിജയ യാത്ര' പ്രതീക്ഷിച്ചതു പോലെ തന്നെ 'കലാപാഹ്വാന യാത്ര'യായി മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. വര്‍ഗീയത പറഞ്ഞ് കേരളത്തില്‍ അധികാരം പിടിക്കാമെന്നുള്ള അതിമോഹത്തില്‍ മതിമറന്ന് പിച്ചും പേയും പുലമ്പുകയാണ് സുരേന്ദ്രന്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ നാടിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ ഇടപെടാതെ വര്‍ഗീയ പ്രചരണങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാണ് ജാഥ കടന്നുപോവുന്നത്. വര്‍ഗീയത ആളിക്കത്തിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ പരീക്ഷണം കേരളത്തിലും ആവര്‍ത്തിക്കാനുള്ള നീക്കത്തിന്റെ 'ട്രയല്‍ റണ്‍' മാത്രമാണ് ഈ യാത്ര എന്നതില്‍ സംശയമില്ല. വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച് പരിപാടി ഉദ്ഘാടനം ചെയ്യിപ്പിച്ചതുതന്നെ വ്യക്തമായ ലക്ഷ്യത്തോടെയാണ്. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ജാഥയിലുടനീളം മുസ്്‌ലിം സമുദായത്തെ അവഹേളിക്കാനും അതുവഴി പ്രകോപിതരാക്കാനും ശ്രമം നടത്തുന്നത്.

യുപിയില്‍ നടപ്പാക്കുന്ന നുണപ്രചാരണവും അതുവഴിയുള്ള മുസ് ലിം വേട്ടയും കേരളത്തിലും നടപ്പാക്കി അധികാരം പിടിക്കാനുള്ള യോഗിയുടെ ഉപദേശത്തെ തുടര്‍ന്നാണ് സുരേന്ദ്രന്‍ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പടച്ചുവിടുന്നത്. കടുത്ത മതഭ്രാന്തനായ യോഗി വര്‍ഗീയത തുപ്പിക്കൊണ്ടാണ് സുരേന്ദ്രന്റെ വര്‍ഗീയ യാത്രക്ക് തുടക്കമിട്ടത്. യാത്രയിലുടനീളം മുസ് ലിം വിദ്വേഷത്തിന്റെ വിഷമാണ് സുരേന്ദ്രന്റെയും കൂട്ടാളികളുടെയും വായില്‍ നിന്നും പുറത്തുചാടുന്നത്. പറവൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രകടനത്തിനു നേരെ തോക്കുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണത്തിന് എത്തിയതും ആലപ്പുഴ വയലാറില്‍ എസ്ഡിപിഐ പരിപാടിക്ക് നേരെ ആക്രമണം നടത്തിയതുമെല്ലാം ബിജെപി ആസൂത്രിതമായി നടത്തിയ കലാപാഹ്വാനത്തിന്റെ ഭാഗമായി വേണം കാണാന്‍.

മലബാര്‍ സംസ്ഥാന രൂപീകരണമെന്ന സാങ്കല്‍പിക വിഷയത്തെ മുസ്്‌ലിംകളുടെ തലയില്‍ കെട്ടിവച്ച് വിദ്വേഷ പ്രചരണത്തിനായി ബിജെപി ഉപയോഗപ്പെടുത്തുന്നു. ലൗ ജിഹാദ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചരിപ്പിച്ച് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നു. എന്തിനേറെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വര്‍ഗീയത തിരുകിക്കയറ്റാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ലക്ഷ്യം പകല്‍പോലെ വ്യക്തമാണ്. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളേയും ചവിട്ടിമെതിച്ച് ക്രിമിനല്‍ രാഷ്ട്രീയവും ആക്രമണോല്‍സുക ഹിന്ദുത്വവും പയറ്റി കേരള ജനതയുടെ രക്തം ഊറ്റിക്കുടിച്ച് മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരേ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

K Surendran's 'Vijaya Yatra' turned into riot calls journey: A Abdul Sathar

Next Story

RELATED STORIES

Share it