Sub Lead

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ഉള്‍പ്പെടുത്തിയതായി പോലിസ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ഉള്‍പ്പെടുത്തിയതായി പോലിസ്
X

എറണാകുളം: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ഹൈക്കോടതി ഇടപെടലിനു പിന്നാലെ വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ഉള്‍പ്പെടുത്തി പോലിസ്. കേസില്‍ വ്യാജരേഖ വകുപ്പ് ഉള്‍പ്പെടുത്താത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് നടപടി. ഹരജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ചപ്പോഴൊക്കെ വ്യാജരേഖ ചമക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പോലിസ് ചുമത്തുന്നില്ലെന്ന് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവ ചുമത്തുന്നതിന്റെ സാങ്കേതികത കോടതി പോലിസിനോട് തേടി. തുടര്‍ന്നാണ് ഇന്ന് വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ഉള്‍പ്പെടുത്തിയതായി പോലിസ് കോടതിയില്‍ അറിയിച്ചത്. അതേസമയം, കേസിന്റെ അന്തിമവാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും പരാതിക്കാരന്‍ പുതിയൊരു വാദം ഉന്നയിച്ചു. തന്നെ കേസില്‍ വാദിയാക്കിയില്ലെന്ന പരാതിക്കാരന്റെ വാദത്തില്‍ പോലിസിന്റെ വിശദീകരണം കേട്ട ശേഷമേ അന്തിമവാദം കോടതി തിങ്കളാഴ്ച നടത്തുകയുള്ളൂ.

Next Story

RELATED STORIES

Share it