Sub Lead

പി വി അന്‍വറിന് തിരിച്ചടി; കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

പി വി അന്‍വറിന് തിരിച്ചടി; കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
X

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. പാര്‍ക്ക് അടച്ച് പൂട്ടണമെന്ന് ഹരജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹരജി നാളെ വീണ്ടും പരിഗണിക്കും. ലൈസന്‍സില്ലാതെയാണ് കക്കാടംപൊയിലിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിര്രാട്ടിയാണ് പരാതി നല്‍കിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഗുരുതരമായ ചട്ടലംഘനമാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഹരജി നേരത്തേ പരിഗണിച്ചപ്പോള്‍ പാര്‍ക്കിന് ലൈസന്‍സ് ഉണ്ടോ എന്ന് മൂന്നു ദിവസത്തിനകം അറിയിക്കണമെന്ന് സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.

Next Story

RELATED STORIES

Share it