Sub Lead

സംസാരിക്കേണ്ടത് ടോര്‍ച്ച് ലൈറ്റിനെ കുറിച്ചല്ല, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച്: കമല്‍ഹാസന്‍

ദീപം കത്തിക്കുന്നതിന് പകരം പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍) കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

സംസാരിക്കേണ്ടത് ടോര്‍ച്ച് ലൈറ്റിനെ കുറിച്ചല്ല, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച്: കമല്‍ഹാസന്‍
X

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിളക്ക് തെളിയിക്കല്‍ ആഹ്വാനത്തെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. കൊറേണ വെറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വിഡിയോ അഭിസംബോധന വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും എന്നാല്‍ അത് തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ദീപം കത്തിക്കുന്നതിന് പകരം പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍) കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ദിയ ജലാവോ ക്യാംപെയിനിന്റെ ഭാഗമായി വീടുകളിലെ ലൈറ്റുകളെല്ലാം അണച്ച് ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണിക്ക് മെഴുകുതിരികളോ, ടോര്‍ച്ച് ലൈറ്റുകളോ, മൊബൈല്‍ ഫോണിലെ ഫ്‌ലാഷ് ലൈറ്റുകളോ തെളിയിക്കാന്‍ മോദി പറഞ്ഞിരുന്നു.






Next Story

RELATED STORIES

Share it