Sub Lead

'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും; പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്
X

വാഷിങ്ടണ്‍: ജോ ബൈഡന്‍ പിന്‍മാറിയതിനു പിന്നാലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥിയാവുന്നതിന്റെ മുന്നോടിയായുള്ള ഔദ്യോഗിക രേഖകളില്‍ കമലാഹാരിസ് ഒപ്പുവച്ചു. ഓരോ വോട്ടും നേടാന്‍ കഠിനാധ്വാനം ചെയ്യുമെന്നും നവംബറിലെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമലാ ഹാരിസ് എക്‌സില്‍ കുറിച്ചു.

നവംബര്‍ അഞ്ചിനാണ് യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി ജോ ബൈഡനുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് ആവശ്യം ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍മാറുകയായിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേര് നിര്‍ദേശിച്ചത്. ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഭൂരിപക്ഷവും കമലാഹാരിസിനെയാണ് പിന്തുണച്ചത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it