Sub Lead

നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണം', ഭ്രഷ്ട് കൊണ്ട് ജനപിന്തുണ ഇല്ലാതാകില്ല;തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്

നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണം, ഭ്രഷ്ട് കൊണ്ട് ജനപിന്തുണ ഇല്ലാതാകില്ല;തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്
X

കണ്ണൂർ : ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ, ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ 'അമ്മാവൻ സിൻഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.

Next Story

RELATED STORIES

Share it