Sub Lead

എല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് കാരാട്ട് റസാഖ്

പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു.

എല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് കാരാട്ട് റസാഖ്
X

താമരശ്ശേരി: ഇടതുമുന്നണിയില്‍ തുടരണമോയെന്ന കാര്യം ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് കൊടുവള്ളിയിലെ സിപിഎം മുന്‍ സ്വതന്ത്ര എംഎല്‍എയായ കാരാട്ട് റസാഖ്. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പത്തുദിവസത്തിനകം സിപിഎം പരിഹാരം കാണണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പ്രസ്തുത സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തില്‍ തുടര്‍രാഷ്ട്രീയനിലപാട് സംബന്ധിച്ച് ഒരു പത്രത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു.

Next Story

RELATED STORIES

Share it