Sub Lead

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
X

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ റസൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31), ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ഡല്‍ഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45)എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തി. ഗോവന്‍ പോലിസിന്റെ സഹായത്തോടെ പിന്തുടര്‍ന്നെങ്കിലും കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലിസിന്റെ സഹായത്തോടെ ബല്‍ഗാമില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് രാവിലെയാണ് കൊണ്ടോട്ടിയില്‍ എത്തിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമ്മദിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകള്‍ എന്നിവ നിലവിലുണ്ട്.

ഇതോടെ ഈ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, വാഴക്കാട് എസ്.ഐ നൗഫല്‍, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍, പി. സഞ്ജീവ്, എ.എസ്.ഐ. ബിജു, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ്.വി.കെ, രാജീവ് ബാബു കോഴിക്കോട് സിറ്റി െ്രെകം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ , സിപിഒമാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it