- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറു വയസ്സുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; കര്‍ണാടകയിലും ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

കുറ്റകൃത്യം നടന്ന് 18 മണിക്കൂറിനുള്ളില്‍ തന്നെ ഒരേ താലൂക്കിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോ. ദീപക് ആറുവയസ്സുള്ള ഭുവന്‍ എന്ന കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ചികില്‍സിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ ശിവമോഗയിലേക്ക് മാറ്റി. പീന്നിട് മരണപ്പെട്ടു. ആക്രമിച്ചവ നാലുപേരില്‍ ഒരാള്‍ കുട്ടിയുടെ ബന്ധുവും ബാക്കിയുള്ളവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണെന്നും എസ് പി അക്ഷയ് പറഞ്ഞു. പരിക്കേറ്റ ഡോക്ടര്‍ ശിവമോഗയില്‍ ചികില്‍സയിലാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ നിയമ സെല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കത്ത് നല്‍കി. 'കര്‍ണാടകയിലുടനീളമുള്ള ഡോക്ടര്‍മാര്‍ സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ 810 മാസത്തിനിടെ 12 ല്‍ അധികം കേസുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ ത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.
അസം ഗുവാഹത്തിയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ഹൊജായിലെ ഒരു കൊവിഡ് കെയര്‍ സെന്ററിലെ ഒരു രോഗി മരണപ്പെട്ടതില്‍ ആരോഗ്യപ്രവര്‍ത്തകരുടെ വീഴചയാണ് കാരണമെന്നു പറഞ്ഞ് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMT