Sub Lead

മതപരിവര്‍ത്തനത്തിനെതിരേ ബില്ല് കൊണ്ടുവരാന്‍ ഒരുങ്ങി കര്‍ണാടക; ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്റെ അമ്മയെ മതംമാറ്റിയെന്ന് ബിജെപി എംഎല്‍എ

'തന്റെ അമ്മയുടെ സെല്‍ ഫോണിന്റെ റിങ് ടോണ്‍ പോലും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളായി മാറ്റിയിരിക്കുന്നു. വീട്ടില്‍ 'പൂജ' നടത്താന്‍ പോലും തങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായിട്ടുണ്ട്. അവരോട് എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവര്‍ അവരുടെ ജീവിതം അവസാനിപ്പിക്കും' -ഗൂലിഹട്ടി ശേഖര്‍ പറഞ്ഞു.

മതപരിവര്‍ത്തനത്തിനെതിരേ ബില്ല് കൊണ്ടുവരാന്‍ ഒരുങ്ങി കര്‍ണാടക; ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്റെ അമ്മയെ മതംമാറ്റിയെന്ന് ബിജെപി എംഎല്‍എ
X

ബെംഗളൂരു: സംസ്ഥാന മതപരിവര്‍ത്തന വിരുദ്ധ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ചില സംസ്ഥാനങ്ങള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിലെ ഉള്ളടക്കങ്ങള്‍ ബസവരാജ് ബൊമ്മൈ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരിശോധിച്ച് ബില്‍ അവതരിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

'മതപരിവര്‍ത്തന നിരോധന ബില്‍ കൊണ്ടുവരാന്‍ തങ്ങള്‍ പദ്ധതിയിടുന്നു. ചില സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ട്, തങ്ങള്‍ അവ പഠിക്കുകയും ബില്ല് നിയമസഭയില്‍ കൊണ്ടുവരികയും ചെയ്യും'കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ഹൊസദുര്‍ഗ നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ വ്യാപകമായ മതപരിവര്‍ത്തനം നടത്തുകയാണെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ ഈ നീക്കം.

മതപരിവര്‍ത്തനത്തിനായി ആളുകളെ വശീകരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ആരോപണങ്ങളോട് പ്രതികരിച്ച ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വിശദീകരിച്ചു. സംസ്ഥാനത്തും രാജ്യത്തുടനീളവും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയാണ് മതപരിവര്‍ത്തനം നടക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭീഷണി ഫലപ്രദമായി നേരിടുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിയമനിര്‍മ്മാണങ്ങളും സംസ്ഥാന സര്‍ക്കാര്‍ പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ എന്താണ് ആരോപിച്ചത്?

തന്റെ അമ്മയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്നാണ് ഹൊസദുര്‍ഗ നിയമസഭാംഗമായ ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്റെ അമ്മയെ മതംമാറ്റി, നെറ്റിയില്‍ 'കുങ്കുമം' ഇടരുതെന്ന് അവരോട് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

'തന്റെ അമ്മയുടെ സെല്‍ ഫോണിന്റെ റിങ് ടോണ്‍ പോലും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളായി മാറ്റിയിരിക്കുന്നു. വീട്ടില്‍ 'പൂജ' നടത്താന്‍ പോലും തങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായിട്ടുണ്ട്. അവരോട് എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവര്‍ അവരുടെ ജീവിതം അവസാനിപ്പിക്കും' -ഗൂലിഹട്ടി ശേഖര്‍ പറഞ്ഞു.

ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ അമ്മയെ പ്രാര്‍ത്ഥനയ്ക്കായി വിളിക്കുകയും തുടര്‍ന്ന് അവരെ കുടുക്കുകയുമായിരുന്നു.ഇപ്പോള്‍, ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകളും പൂജയ്ക്കായി പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളും പോലും അവള്‍ക്ക് ഇഷ്ടമല്ല, അദ്ദേഹം പറഞ്ഞു.

അതേസമയം, ചില പള്ളികളുടെ തെറ്റിന് എല്ലാ പള്ളികളെയും സാമാന്യവല്‍ക്കരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ജെ ജോര്‍ജ് പറഞ്ഞു.


Next Story

RELATED STORIES

Share it