Sub Lead

സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന

സനുമോഹനെ പോലിസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന
X

കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിലായതായി സൂചന. സനുമോഹനെ പോലിസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സനുമോഹനെ കേരള പോലിസ് പിടികൂടിയതായി കര്‍ണാടക പോലിസിനെ ഉദ്ധരിച്ച് ഒരു സ്വകാര്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറു ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Next Story

RELATED STORIES

Share it