Sub Lead

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
X

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പ്രധാന പ്രതികളായ ബിജു കരിം, ജില്‍സ്, ബിജോയ് എന്നിവരുള്‍പ്പടെയുള്ള പ്രതികളുടെ ഭൂമിയാണ് കണ്ടുകെട്ടുക. അതിനിടെ, കലക്ഷന്‍ ഏജന്റ് ബിജോയിയുടെ 30 കോടിയുടെ സ്വത്ത് ഇഡിയും കണ്ടുകെട്ടി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് മുഖ്യപ്രതികളുടെ ഭൂമി കണ്ടുകെട്ടാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

ബാങ്കില്‍ തട്ടിപ്പ് നടന്ന 2011 മുതല്‍ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച 52 സര്‍വേ നമ്പറുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക. അതില്‍ ബിജോയ് പീരുമേട്ടില്‍ ഹോട്ടലിനായി വാങ്ങിയ ഒമ്പതേക്കറും ഉള്‍പ്പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളിലായാണ് വസ്തുവകകളുള്ളത്. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജലോണുകള്‍ തരപ്പെടുത്തിയെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

ഒന്നാം പ്രതി സുനില്‍ കുമാറിന്റെ പേരില്‍ പരാതിക്കാലത്ത് സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാല്‍ കണ്ടുകെട്ടല്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയില്ല. ബിജോയിയുടെ നേതൃത്വത്തില്‍ 26.60 കോടി രൂപ വായ്പ നല്‍കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ കേസില്‍ രണ്ടുതവണയാണ് പ്രതികളുടെ വീട്ടിലും ബാങ്കിലും ഇഡി പരിശോധന നടത്തിയത്. തുടര്‍ന്നാണ് സ്വത്ത് കണ്ടെത്താനുള്ള നടപടി ആരംഭിച്ചത്. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.

Next Story

RELATED STORIES

Share it