കാസര്‍ഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
BY FAR22 Sep 2024 5:52 PM GMT
X
FAR22 Sep 2024 5:52 PM GMT
കാസര്‍ഗോഡ്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്നു മണികണ്ഠന്. പനി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു.
പനിയും വിറയലുമായിരുന്നു ആദ്യഘട്ടത്തില്‍ അനുഭവപ്പെട്ടത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നാണ് യുവാവിന് രോഗം ബാധിച്ചതെന്ന് പ്രാഥമികമായി മനസിലാക്കുന്നത്.
Next Story
RELATED STORIES
ഇന്ത്യയിലെ ധനികരില്‍ അദാനി ഒന്നാമത്
29 Aug 2024 12:32 PM GMTമെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ കേരളത്തിലെ ആദ്യ യൂണിറ്റ്...
27 July 2024 12:37 PM GMTബജറ്റിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; രണ്ടുതവണയായി കുറഞ്ഞത് 2200 രൂപ
23 July 2024 1:35 PM GMTസ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് പവന് കൂടിയത് 520 രൂപ
6 July 2024 6:39 AM GMTഇന്ത്യയിലെ ശതകോടീശ്വരന്മാരില് 85 ശതമാനം മേല്ജാതിക്കാര്;...
26 Jun 2024 1:18 PM GMTസ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 240 രൂപ കൂടി
7 Jun 2024 7:11 AM GMT