Sub Lead

കാഷ് പട്ടേലിനെ എടിഎഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി യുഎസ് സര്‍ക്കാര്‍

കാഷ് പട്ടേലിനെ എടിഎഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി യുഎസ് സര്‍ക്കാര്‍
X

വാഷിങ്ടന്‍: യുഎസിലെ ഫെഡറല്‍ പോലിസായ എഫ്ബിഐയുടെ ഡയറക്ടര്‍ കാഷ് പട്ടേലിനെ എടിഎഫ് ആക്ടിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. ആര്‍മി സെക്രട്ടറി ഡാനിയേല്‍ ഡ്രിസ്‌കോളാണ് എടിഎഫിന്റെ പുതിയ മേധാവി. രാജ്യത്തെ മദ്യം, പുകയില, തോക്ക്, സ്‌ഫോടകവസ്തുക്കള്‍ എന്നിവയെ നിയന്ത്രിക്കുന്ന സുപ്രധാന ഏജന്‍സിയാണ് എടിഎഫ്. എഫ്ബിഐ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നു ദിവസത്തിന് ശേഷം, ഫെബ്രുവരി 24ന് പട്ടേല്‍ ആക്ടിങ് എടിഎഫ് നേതാവായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഒരേ സമയം രണ്ട് പ്രധാന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളെ നയിക്കാന്‍ ഒരാളെ നിയമിച്ചത് അസാധാരണമായ നടപടിയായിരുന്നു.

പട്ടേലിന്റെ നീക്കം സ്ഥിരീകരിച്ച നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍, അദ്ദേഹത്തിന്റെ ജോലിയിലെ പ്രകടനവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. പട്ടേലിനെ എന്തിനാണ് നീക്കം ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടില്ല. യുഎസ് ആര്‍മി സെക്രട്ടറി ഡാനിയേല്‍ ഡ്രിസ്‌കോള്‍ ഇപ്പോള്‍ ആക്ടിങ് എടിഎഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it