- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരി സാമൂഹിക പ്രവര്‍ത്തക ആസിയാ അന്ദ്രാബിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉത്തരവ്
BY BSR23 Dec 2020 10:21 AM GMT
X
BSR23 Dec 2020 10:21 AM GMT
ന്യൂഡല്‍ഹി: കശ്മീരി സാമൂഹിക പ്രവര്‍ത്തക ആസിയ അന്ദ്രാബിക്കും രണ്ട് കൂട്ടാളികള്‍ക്കുമെതിരേ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. പാകിസ്താന് പിന്തുണയോടെ ഇന്ത്യയ്ക്കെതിരേ യുദ്ധം ചെയ്തു, രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ നിയമങ്ങള്‍ പ്രകാരം ശിക്ഷിക്കാവുന്ന കുറ്റങ്ങള്‍ക്ക് അന്ദ്രബിയെയും കൂട്ടാളികളായ സോഫി ഫെഹ്മിദയെയും നഹിദ നസ്രീനെയും വിചാരണ ചെയ്യണമെന്നാണ് പ്രത്യേക ജഡ്ജി പര്വീന് സിങ് ഉത്തരവിട്ടത്. 2018 ഏപ്രിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 121 (ഇന്ത്യന്‍ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യല്‍), 121എ (ഇന്ത്യന്‍ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന), 124എ (രാജ്യദ്രോഹം), 153എ (വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), 153ബി, 505 എന്നിവയാണ് ചുമത്തിയത്.
ദുക്തരാനെ മില്ലത്ത് മേധാവിയായിരുന്ന അന്ദ്രാബി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നും രണ്ട് വനിതാ കൂട്ടാളികള്‍ക്കൊപ്പം ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിച്ചെന്നുമാണ് എന്‍ഐഎ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍ഐഎ അവര്‍ക്കെതിരെയും സംഘടനയ്ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് ജമ്മു കശ്മീര്‍ വേര്‍പെടുത്തണമെന്ന് ആസിയാ അന്ദ്രാബി പരസ്യമായി വാദിക്കുകയും രാജ്യത്തിനെതിരേ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തെന്നുമാണ് ആരോപണം.
Kashmiri activist Asiya Andrabi to be charged under UAPA
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT