Sub Lead

''കശ്മീരിനും കശ്മീരികള്‍ക്കും കൂട്ടായ ശിക്ഷ നല്‍കുന്നു'': കശ്മീര്‍ എംപി

കശ്മീരിനും കശ്മീരികള്‍ക്കും കൂട്ടായ ശിക്ഷ നല്‍കുന്നു: കശ്മീര്‍ എംപി
X

ശ്രീനഗര്‍: പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം കശമീരിനെയും കശ്മീരികളെയും കൂട്ടത്തോടെ ശിക്ഷിക്കുകയാണെന്ന് ശ്രീനഗറില്‍ നിന്നുള്ള എംപി ആഗ റൂഹുല്ല. കശ്മീരിന്റെ വിവിധഭാഗങ്ങളില്‍ സൈന്യവും പോലിസും നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് എംപിയുടെ പരാമര്‍ശം.

പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ നേരത്തെ അദ്ദേഹം ശക്തമായി അപലപിച്ചിരുന്നു. '''പഹല്‍ഗാമിലെ ബൈസരനില്‍ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം ബുദ്ധിശൂന്യമായ അക്രമങ്ങള്‍ നമ്മുടെ പൊതുവായ മനുഷ്യത്വത്തിന് അപമാനവും നമ്മുടെ സമൂഹത്തിന്റെ മനസ്സാക്ഷിയെ കളങ്കപ്പെടുത്തുന്നതുമാണ്. കശ്മീര്‍ എല്ലായ്‌പ്പോഴും അതിഥികള്‍ക്ക് വേണ്ടി തുറന്നിട്ടിട്ടുണ്ട്. ഈ ബന്ധത്തെ വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മള്‍ വിലമതിക്കുന്ന മൂല്യങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്യുന്നത്.''-എംപി പറഞ്ഞു.

Next Story

RELATED STORIES

Share it