- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കത് വ ഫണ്ട് തിരിമറി ആരോപണം: കണക്ക് ചോദിക്കുന്നവരെ കുലംകുത്തിയായി കാണുന്നുവെന്ന് മുഈനലി ശിഹാബ് തങ്ങള്‍
BY BSR2 Feb 2021 1:55 PM GMT
X
BSR2 Feb 2021 1:55 PM GMT
കോഴിക്കോട്: കത് വ, ഉന്നാവോ ഇരകള്‍ക്കു വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച തുക വകമാറ്റിയെന്ന മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം യൂസുഫ് പടനിലത്തിന്റെ ആരോപണം പരോക്ഷമായി ശരിവച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍. സ്വകാര്യ ചാനലുകള്‍ക്ക് ഫോണ്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ കൂടിയായ മുഈനലി ശിഹാബ് തങ്ങളുടെ വിശദീകരണം. മാത്രമല്ല, യൂത്ത് ലീഗിനു പുറമെ എംഎസ്എഫും ഫണ്ട് പിരിച്ചിട്ടുണ്ടെന്നും അതിനും കണക്കും കാര്യവുമൊന്നുമില്ലെന്നും മുഈനലി ശിഹാബ് തങ്ങള്‍ ആരോപിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നെ വൈകിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചു. കണക്ക് അവതരിപ്പിക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗ് മാത്രമല്ല, എംഎസ്എഫും പള്ളിയില്‍ നിന്നു പിരിച്ചിട്ടുണ്ട്. അതിനും കണക്കും കാര്യവുമൊന്നുമില്ല. എല്ലാറ്റിലും കമ്മിറ്റിയുടെ സിസ്റ്റമാണ് കണക്ക് അവതരിപ്പിക്കുക എന്നത്. പലതവണ കണക്ക് അവതിരിപ്പിക്കാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പെര്‍ഫെക്ട് ആവാത്തതിനാലാണ് അധികാരപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബിനോട് അവതരിപ്പിച്ചിരുന്നു. അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വൈകിയപ്പോള്‍ ഖാദര്‍ മൗയ്തീനോട് പറഞ്ഞു. എന്നിട്ടും ഇതുവരെ കണക്ക് അവതരിപ്പിച്ചിട്ടില്ല. പലരും എന്നോട് ചോദിക്കാറുണ്ട്. പാണക്കാട് കുടുംബത്തിലെ ഒരാള്‍ ഉള്ള കമ്മിറ്റിയാവുമ്പോള്‍ കണക്കൊക്കെ പെര്‍ഫെക്റ്റ് ആവണല്ലോ. അല്ലെങ്കില്‍ സ്വാഭാവികമായും ആവശ്യപ്പെടും. ഇത്തരം വിഷയങ്ങള്‍ പറയുമ്പോള്‍ ഞാനൊരു ലീഗ് വിരോധി, പാര്‍ട്ടിയിലെ പ്രതിസന്ധിയിലാക്കുന്നു, തിരഞ്ഞെടുപ്പ് വരുന്നു എന്നു പറഞ്ഞാണ് കുറേയാളുകള്‍ വരുന്നത്. മറ്റു ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചോ എന്നാണു ഞങ്ങളുടെ ചോദ്യം. ചെലവഴിച്ചിട്ടുണ്ടോയെന്ന് അവരോടാണ് ചോദിക്കേണ്ടത്. ഇത് പറയുമ്പോള്‍ പലരും ചോദിക്കുന്നത്, നിങ്ങള്‍ പാര്‍ട്ടിക്കെതിരേ സംസാരിക്കുന്നു എന്ന ചോദ്യങ്ങളാണു വരുന്നത്. പറയുന്നത് വലിയ തെറ്റായാണ് കാണുന്നത്. കണക്ക് അവതരിപ്പിക്കാത്തവരെ ആരും ചോദ്യം ചെയ്യുന്നില്ല. എന്തുകൊണ്ട് അവതരിപ്പിക്കുന്നില്ല എന്നു ചോദിക്കുന്നവരെയാണ് കുലംകുത്തിയായി കാണുന്നത്. നമ്മുടെ കമ്മിറ്റിയില്‍ നിന്ന് ആരെങ്കിലും പുറത്തുപോയി ഇക്കാര്യങ്ങളെല്ലാം വിളിച്ചുപറഞ്ഞാല്‍ കണക്ക് കാണിക്കാനായില്ലെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയിലാവില്ലേയെന്നു ഞാന്‍ കുഞ്ഞാലിക്കുട്ടിയോട് അന്നു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ലീഗ് നേതൃത്വവും ഖാദര്‍ മൊയ്തീനും ഗൗരവമായി ഇടപെട്ടിട്ടുണ്ടെന്നും മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കത് വ, ഉന്നാവോ ഇരകളുടെ കുടുംബത്തിന്റെ നിയമസഹായത്തിനും മറ്റും വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച ലക്ഷക്കണക്കിനു രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റിയെന്നും ഫിറോസിന്റെ യാത്രയ്ക്കു വേണ്ടി ദുരുപയോഗം ചെയ്‌തെന്നുമായി മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം യൂസുഫ് പടനിലത്തിന്റെ ആരോപണം. മാത്രമല്ല, ഇക്കാര്യങ്ങള്‍ ചോദ്യംചെയ്യുന്നതിനാല്‍ മുഈനലി ശിഹാബ് തങ്ങളെ പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമായിരുന്നു യൂസുഫിന്റെ ആരോപണം. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മല്‍സരിക്കാന്‍ അനുവദിക്കാത്തതിനാല്‍ വിമതനായി മല്‍സരിച്ചതിനെ തുടര്‍ന്ന് യൂസുഫ് പടനിലത്തെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തിരുന്നുവെന്നുമാണ് പി കെ ഫിറോസ് പറയുന്നത്.
Katwa fund allegation: Mueen ali Shihab Thangal support Yusuf padanilam
Next Story
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT