Sub Lead

സഹകരണബാങ്ക് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് തിരിച്ചറിയല്‍ രേഖയല്ല; പരിഗണിക്കുന്ന ഔദ്യോഗിക രേഖകള്‍ ഇവയാണ്

വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത സമ്മതിദായകര്‍ക്ക് താഴെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് 11 ഔദ്യോഗിക രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്.

സഹകരണബാങ്ക് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് തിരിച്ചറിയല്‍ രേഖയല്ല; പരിഗണിക്കുന്ന ഔദ്യോഗിക രേഖകള്‍ ഇവയാണ്
X

ഇടുക്കി: സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതല്ലെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ അറിയിച്ചു.

വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത സമ്മതിദായകര്‍ക്ക് താഴെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് 11 ഔദ്യോഗിക രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്.

1. ആധാര്‍ കാര്‍ഡ്

2. ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്

3. ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്

4. ഗവ. ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

5. ഡ്രൈവിങ് ലൈസന്‍സ്

6. പാന്‍കാര്‍ഡ്

7. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ആര്‍ജിഐയുടെ സ്മാര്‍ട്ട്കാര്‍ഡ്

8. പാസ്‌പോര്‍ട്ട്

9. ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ

10. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സംരംഭങ്ങള്‍, പൊതുമേഖലാ കമ്പനികള്‍ എന്നിവയുടെ തിരിച്ചറിയല്‍ കാര്‍ഡ്

11. എംപി, എംഎല്‍എ എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പട്ടികയിലുള്ള ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി.

വോട്ടര്‍ സ്ലിപ്പ് പോളിങ് ബൂത്തില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള രേഖയായി പരിഗണിക്കില്ല.

Next Story

RELATED STORIES

Share it