Sub Lead

സതീശനെ പ്രതിപക്ഷ നേതാവാക്കിയത് പിണറായി സര്‍ക്കാരിന്റെ മാതൃകയില്‍ കോണ്‍ഗ്രസിലും മാറ്റം വേണമെന്ന യുവഎംഎല്‍എമാരുടെ നിലപാട്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന്റെ മന്ത്രിമാരടക്കം പുതുമുഖങ്ങള്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായും പുതിയ ആള്‍തന്നെ വരട്ടെയെന്ന നിലപാടാണ് ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചത്

സതീശനെ പ്രതിപക്ഷ നേതാവാക്കിയത് പിണറായി സര്‍ക്കാരിന്റെ മാതൃകയില്‍ കോണ്‍ഗ്രസിലും മാറ്റം വേണമെന്ന യുവഎംഎല്‍എമാരുടെ നിലപാട്
X

കൊച്ചി:തലമുറമാറ്റത്തിന്റെ ഭാഗമായി വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുന്നത് ഗ്രൂപ്പുകള്‍ക്ക് അതീതമായ പിന്തുണയോടെ.പരിചയ സമ്പന്നരെ മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അതേ മാതൃക തന്നെ കോണ്‍ഗ്രസിലും വേണമെന്ന കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരടക്കമുള്ളവരുടെ നിലപാടാണ് ഹൈക്കമാന്‍ഡിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന്റെ മന്ത്രിമാരടക്കം പുതുമുഖങ്ങള്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായും പുതിയ ആള്‍തന്നെ വരട്ടെയെന്ന നിലപാടാണ് ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ഇതോടെയാണ് ഹൈക്കമാന്‍ഡും ഇതിനനുകൂലമായി തീരുമാനത്തിലെത്തിയത്.

2001 മുതല്‍ തുടര്‍ച്ചയായി പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ചുവരുന്ന വി ഡി സതീശന്‍ നിയമസഭയില്‍ മികച്ച പ്രകടനാണ് നടത്തിവന്നത്.കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മികച്ച പ്രകടനാണ് നടത്തിയത്. കാര്യങ്ങള്‍ വ്യക്തമായി പഠിച്ച് അവതരിപ്പിക്കുന്നതിലുള്ള വി ഡി സതീശന്റെ കഴിവാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി യുവ എംഎല്‍എമാരുടെ അടക്കം പിന്തുണ സതീശനെ പ്രതിപക്ഷേ നേതാവായി തിരഞ്ഞെടുപ്പക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.ഉമ്മന്‍ ചാണ്ടിയടക്കം എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും ഏതാനും മുതിര്‍ന്ന നേതാക്കളും രമേശ് ചെന്നിത്തല തന്നെ ഒരു വട്ടം കൂടി തുടരട്ടെയന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുവെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.എന്നാല്‍ തലമുറമാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും ഈ സാഹചര്യത്തില്‍ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തട്ടെയെന്ന് യുവ എംഎല്‍എമാരടക്കം ഒരു വിഭാഗം ശക്തമായി ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചുവെന്നാണ് വിവരം.

മുന്‍ കാലങ്ങളിലുള്ള വി ഡി സതീശന്റെ മികച്ച ട്രാക്ക് റെക്കാര്‍ഡും അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ എത്തിക്കാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേരള, എംജ സര്‍വ്വകലാശാലകളില്‍ അഞ്ചു തവണ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലാറായിരന്ന സതീശന്‍ഒരു തവണ എം ജി യൂനിവേഴ്‌സറ്റി ചെയര്‍മാനുമായിരുന്നു. എന്‍ എസ് യു ദേശിയ സെക്രട്ടറി,തമിഴ്‌നാടിന്റെ ചാര്‍ജ്ജുള്ള എ ഐ സി സി സെക്രട്ടറി, ഒറീസ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സ്‌ക്രിനിംഗ് കമ്മിറ്റി ചെയര്‍മാന്‍,കോണ്‍ഗ്രസ് നിയമസഭാ കക്ഷി വിപ്,കെപിസിസി വൈസ് പ്രസിഡന്റ്,പബ്ലിക്ക് എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍,കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗം, യുഡിഎഫ് ഉന്നത അധികാര സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുള്ള സതീശന്‍ കോണ്‍ഗ്രസിന്റെ 23 ലധികം പോഷക സംഘനടകളുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മികച്ച പൊതുപ്രവര്‍ത്തനത്തിന് 20 ലധികം പുരസ്‌കാരങ്ങളും വി ഡി സതീശന് ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it