Big stories

നിയമസഭ കൈയാങ്കളി കേസ്: തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

കേസില്‍ പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ വിടുതല്‍ ഹര്‍ജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നിയമസഭ കൈയാങ്കളി കേസ്: തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും
X

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേസില്‍ പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ വിടുതല്‍ ഹര്‍ജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രിം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കേസ് സിജെഎം കോടതിയിലെത്തിയതോടെ പ്രതികളായ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. കേസ് തള്ളരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. രമേശ് ചെന്നിത്തലക്ക് കേസില്‍ കക്ഷി ചേരാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം ഇന്നു കേള്‍ക്കും.


Next Story

RELATED STORIES

Share it